video
play-sharp-fill

”ആ സമയത്ത് എന്തിനാണ് ദേഷ്യപ്പെടുന്നതെന്ന് പോലും നമുക്കറിയില്ല, ഒന്ന് പൊട്ടിച്ചിരിക്കാൻ പോലും സാധിച്ചിട്ടില്ല; ഇനിയെങ്കിലും സ്ത്രീകൾ ഇത്തരം മണ്ടത്തരത്തിൽ പോയി ചാടരുത്’; നടി മഞ്ജു പത്രോസ്

”ആ സമയത്ത് എന്തിനാണ് ദേഷ്യപ്പെടുന്നതെന്ന് പോലും നമുക്കറിയില്ല, ഒന്ന് പൊട്ടിച്ചിരിക്കാൻ പോലും സാധിച്ചിട്ടില്ല; ഇനിയെങ്കിലും സ്ത്രീകൾ ഇത്തരം മണ്ടത്തരത്തിൽ പോയി ചാടരുത്’; നടി മഞ്ജു പത്രോസ്

Spread the love

ബിഗ് സ്ക്രീനിലും ടെലിവിഷനിലും സജീവസാന്നിധ്യമാണ് നടി മഞ്ജു പത്രോസ്. കരിയറിലെയും വ്യക്തീജിവിതത്തിലെയുനൊക്കെ വിശേഷങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെയും അഭിമുഖങ്ങളിലൂടെയുമൊക്കെ പങ്കുവെയ്ക്കാറുണ്ട്. ഓവറിയും ഗർഭപാത്രവും നീക്കം ചെയ്തതിനെത്തുടർന്നുണ്ടായ ബുദ്ധിമുട്ടുകളാണ് മഞ്ജു ഏറ്റവും പുതിയ അഭിമുഖത്തിൽ പറയുന്നത്.

”ആ സമയത്ത് എന്തിനാണ് ദേഷ്യപ്പെടുന്നതെന്ന് പോലും നമുക്കറിയില്ല. ഒന്ന് പൊട്ടിച്ചിരിക്കാൻ പോലും സാധിച്ചിട്ടില്ല. വഴിയിലൂടെ ആരെങ്കിലും നടന്നുപോകുന്നത് കണ്ടാൽ പോലും ഞാൻ കരയുമായിരുന്നു. ഒരു മഴക്കാറ് കണ്ടാൽ പോലും കരച്ചിൽ വരും.  ഇനിയെങ്കിലും സ്ത്രീകൾ ഇത്തരം മണ്ടത്തരത്തിൽ പോയി ചാടരുത്. യൂട്രസ് റിമൂവ് ചെയ്യേണ്ടി വന്നാലും അതിനുശേഷം കെയർ ചെയ്യണം. ഹോർമോൺ ട്രീറ്റ്‌മെന്റ് എടുക്കണം. ഡോക്ടർമാർ ഇക്കാര്യമൊന്നും പറഞ്ഞുതരണമെന്നില്ല”, മഞ്ജു കൂട്ടിച്ചേർത്തു.