video
play-sharp-fill

അമ്മായിയമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടണമെന്ന് നിർബന്ധം ; യുവാവിനെ കൊലപ്പെടുത്തിയ ഭാര്യയും അമ്മയും അറസ്റ്റിൽ

അമ്മായിയമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടണമെന്ന് നിർബന്ധം ; യുവാവിനെ കൊലപ്പെടുത്തിയ ഭാര്യയും അമ്മയും അറസ്റ്റിൽ

Spread the love

ബെംഗളൂർ : ബിസിനസുകാരനായ യുവാവ് കൊല്ലപ്പെട്ടതില്‍ വഴിത്തിരിവ്. 37-കാരനായ ലോക്നാഥ് സിംഗിനെ
കഴുത്തറുത്ത് കൊലപ്പെടുത്തിയത് ഭാര്യയും അമ്മായിയമ്മയും ചേർന്നെന്ന് പൊലീസ്. യുവാവിന്റെ ഭാര്യ യശസ്വിനി അമ്മ ഹേമ ബായി എന്നിവർ അറസ്റ്റിൽ.

മഗഡി താലൂക്കിലെ കണ്ണൂർ ഗേറ്റില്‍ താമസിക്കുന്ന ലോക്നാഥിനെയാണ് കൊലപ്പെടുത്തിയത്. യുവാവിന്റെ സ്വഭാവ ദൂഷ്യവും പരസ്ത്രീ ബന്ധവുമാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. മാർച്ച്‌ 22ന് വൈകിട്ട് 5.30 നാണ് പൊലീസ് കൊലപാതകത്തെക്കുറിച്ച്‌ അറിയുന്നത്. വിജനമായ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന കാറില്‍ മൃതദേഹം കണ്ടെത്തിയെന്നായിരുന്നു വിവരം. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. ആദ്യ ഘട്ടത്തില്‍ സാമ്ബത്തിക തർക്കങ്ങളിലേക്കാണ് പൊലീസ് അന്വേഷണം.

2024-ല്‍ വിവാഹം രജിസ്റ്റർ ചെയ്യും മുൻപ് യശസ്വിനിയും ലോക്നാഥും രണ്ടുവർഷമായി രഹസ്യബന്ധത്തിലായിരുന്നു. 2024 ഡിസംബറില്‍ യുവതിയുടെ വീട്ടുകാരുടെ എതിർപ്പ് മറികടന്നായിരുന്നു വിവാഹം. ലോക്നാഥുമായുള്ള പ്രായവ്യത്യാസവും സ്വഭാവ ദൂഷ്യവുമായിരുന്നു എതിർപ്പിന് കാരണം. യുവതിക്ക് പ്രായം 21 ആയിരുന്നു. വിവാഹം കഴിഞ്ഞെിട്ടും ഇയാളുടെ ശാരീരിക-മാനസിക പീഡനം തുടർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്മായിയമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടണമെന്ന നിർബന്ധവും ഇയാള്‍ യുവതിക്ക് മുന്നില്‍ വച്ചു. ഇതോടെ ഇവർ സ്വന്തം വീട്ടിലേക്ക് മടങ്ങി. യുവതി വിവാഹമോചനമെന്ന തീരുമാനത്തിലെത്തി. വീട്ടിലെത്തിയും പ്രശ്നങ്ങള്‍ തുടർന്നതോടെ യുവാവിനെ വകവരുത്താൻ കുടുംബം തീരുമാനിച്ചു.

ശനിയാഴ്ച താൻ കാണാൻ വരുന്നതായി യുവാവ് ഭാര്യയെ അറിയിച്ചു. യുവതിയും അമ്മയും ചേർന്ന് ഭക്ഷണത്തില്‍ ഉറക്കഗുളികള്‍ കലർത്തിയിരുന്നു. യുവാവ് ബിയറുമായാണ് കാറില്‍ യുവതിയെ കൂട്ടാനെത്തിയത്. പിന്നീട് വിജനമായ സ്ഥലത്തെത്തി മദ്യപിച്ചു. തുടർന്ന് ഭക്ഷണം കഴിക്കാൻ ഇവർ ഭർത്താവിനെ നിർബന്ധിച്ചു. തുടർ ഇയാള്‍ മയങ്ങിയതോടെ അമ്മയ്‌ക്ക് വാട്സ് ആപ്പിലൂടെ ലോക്കേഷൻ അയച്ചുനല്‍കി. കത്തിയുമായെത്തിയ അമ്മ രണ്ടുതവണയാണ് യുവാവിന്റെ കഴുത്ത് അറുത്തത്. ശേഷം ഇരുവരും ചേർന്ന് രക്ഷപ്പെടുകയായിരുന്നു.