
കണ്ണൻകുന്നിൽ കാട്ടുപന്നി ആക്രമണത്തിൽ യുവാവിന് പരിക്ക് ; കുറുക്കന്റെ ശല്യം വ്യാപകം ; നാട്ടുകാർ കടുത്ത പ്രതിഷേധത്തിൽ
ളാക്കാട്ടൂർ : കാട്ടുപന്നിയുടെ അപ്രതീക്ഷിത ആക്രമണത്തിൽ യുവാവിന് പരിക്ക്. ഇന്ന് രാവിലെ 11.30 യോടെ വീടിന്റെ പരിസരത്ത് നിൽക്കുകയായിരുന്ന കണ്ണൻകുന്ന് മാത്തച്ചേരിൽ ബിനോ ഐപ്പിനാണ് (48) പരുക്കേറ്റത്. ആക്രമണത്തിൽ ബിനോയുടെ കൈക്ക് സാരമായ പരുക്ക് പറ്റി. ബിനോയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ആക്രമണത്തിന് ശേഷം കാട്ടുപന്നിയെ സ്വകാര്യ പുരയിടത്തിൽ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കാട്ടുപന്നിയെ മറവ് ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യൂ, പഞ്ചായത്ത് അംഗങ്ങളായ സോജി ജോസഫ്, ഗോപി ഉല്ലാസ്, അനിൽ കൂരോപ്പട, സന്ധ്യാ സുരേഷ്, ആശാ ബിനു, മഞ്ജു കൃഷ്ണകുമാർ, കുഞ്ഞുഞ്ഞമ്മ കുര്യൻ, ബാബു വട്ടുകുന്നേൽ, സന്ധ്യാ ജി നായർ, ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ഹരിലാൽ, ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ ബൂൺ തോമസ്, അയർക്കുന്നം ഗ്രേഡ് എസ്.ഐ സുജിത്ത്കുമാർ തുടങ്ങിയവർ സംഭവ സ്ഥലത്ത് എത്തി മേൽ നടപടികൾക്ക് നേതൃത്വം നൽകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്തിലെ 1, 2, 17 വാർഡുകളിൽ കാട്ടുപന്നികളുടെയും കുറുക്കന്റെയും ശല്യം വ്യാപകമാണ്. വ്യാപകമായി കൃഷി നശിപ്പിക്കുന്നു. നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്.