video
play-sharp-fill

ആശമാർ സമരം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതമായിട്ടല്ല, പ്രത്യേക രാഷ്ട്രീയം ഉണ്ടെന്ന് കരുതുന്നില്ല ന്യായമായ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത് ; ആശാവർക്കർമാർക്ക് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്

ആശമാർ സമരം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതമായിട്ടല്ല, പ്രത്യേക രാഷ്ട്രീയം ഉണ്ടെന്ന് കരുതുന്നില്ല ന്യായമായ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത് ; ആശാവർക്കർമാർക്ക് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്

Spread the love

തിരുവനന്തപുരം : ആശാവർക്കർമാർക്ക് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്. സമരപന്തലില്‍ എത്തി ആശമാരെ സന്ദർശിച്ചു. ശമ്പളമില്ലാതെയാണ് ഇവര്‍ സമരം ചെയ്യുന്നതെന്നും അവരുടെ സമരം ന്യായമാണെന്നും സന്തോഷ് പറഞ്ഞു.

സമരത്തിന് സംഭാവനയായി അദ്ദേഹം 50,000 രൂപ നല്‍കി. ആശമാർ സമരം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതമായിട്ടല്ല, അവർക്ക് ഒരു പ്രത്യേക രാഷ്ട്രീയം ഉണ്ടെന്ന് കരുതുന്നില്ല ന്യായമായ ആവശ്യങ്ങളാണ് അവർ ഉന്നയിക്കുന്നത് അതുകൊണ്ടുതന്നെ സർക്കാർ അനുഭാവ പൂർവമായ നടപടി സ്വീകരിക്കണം.

ശമ്ബളമില്ലാതെയാണ് ഇവരില്‍ പലരും സമരം ചെയ്യുന്നതെന്നും സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേർത്തു.
ഈ സഹായം ഒന്നാം ഘട്ടമായി മാത്രം എടുത്താല്‍ മതിയെന്ന് 50,000 രൂപ കൈമാറിക്കൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാശുണ്ടെങ്കില്‍ ഇനിയും സഹായിക്കുമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group