video
play-sharp-fill

ഐബിയിലെ ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശിയുമായി പെൺകുട്ടിക്ക് അടുപ്പം; വീട്ടുകാരറിഞ്ഞപ്പോൾ ആദ്യം എതിർപ്പ്; പിന്നീട് ഏക മകളുടെ ആ​ഗ്രഹത്തിന് സമ്മതം; വിവാഹത്തിൽ എത്തുമെന്നായപ്പോൾ ഐബി ഉദ്യോഗസ്ഥൻ ബന്ധത്തിൽ നിന്നും പിന്മാറി; യുവാവിന് മറ്റൊരു പെൺകുട്ടിയോട് താൽപ്പര്യം; ഐബി ഓഫീസറായ യുവതിയെ തീവണ്ടിതട്ടി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹപ്രവർത്തകർ പങ്കുവെച്ച വിവരങ്ങളിൽ ദുരൂഹത

ഐബിയിലെ ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശിയുമായി പെൺകുട്ടിക്ക് അടുപ്പം; വീട്ടുകാരറിഞ്ഞപ്പോൾ ആദ്യം എതിർപ്പ്; പിന്നീട് ഏക മകളുടെ ആ​ഗ്രഹത്തിന് സമ്മതം; വിവാഹത്തിൽ എത്തുമെന്നായപ്പോൾ ഐബി ഉദ്യോഗസ്ഥൻ ബന്ധത്തിൽ നിന്നും പിന്മാറി; യുവാവിന് മറ്റൊരു പെൺകുട്ടിയോട് താൽപ്പര്യം; ഐബി ഓഫീസറായ യുവതിയെ തീവണ്ടിതട്ടി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹപ്രവർത്തകർ പങ്കുവെച്ച വിവരങ്ങളിൽ ദുരൂഹത

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐബി ഓഫീസറായ യുവതിയെ തീവണ്ടിതട്ടി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുടുംബത്തിന്റെ ആരോപണത്തിൽ കേന്ദ്ര ഏജൻസി പരിശോധന തുടങ്ങിയ മധ്യകേരളത്തിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെതിരെയാണ് മേഘയുടെ കുടുംബം ആരോപണം ഉന്നയിക്കുന്നത്.

ഐബിയിലെ ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശിയുമായി പെൺകുട്ടിക്ക് അടുപ്പം ഉണ്ടായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. ഒരേ മതവിഭാഗത്തിൽ പെട്ടവരായിരുന്നു മേഘയും യുവാവും. ഈ സൗഹൃദം സംബന്ധിച്ച് മേഘ തന്നെ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാൽ, ആദ്യഘട്ടത്തിൽ വീട്ടുകാരുടെ ഭാഗത്ത് നിന്ന് എതിർപ്പുയർന്നു. പിന്നീട് കുടുംബം സമ്മതിച്ചു.

അടുപ്പം വിവാഹ ചടങ്ങിൽ എത്തുമെന്നായപ്പോൾ ഐബി ഉദ്യോഗസ്ഥൻ ഈ ബന്ധത്തിൽ നിന്നും പിന്മാറി. ഇതാണ് മേഘയെ ട്രെയിനിന് മുമ്പിൽ ചാടി ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് എന്ന് മേഘയുടെ സഹപ്രവർത്തകരിൽ നിന്ന് വിവരം ലഭിച്ചുവെന്ന് മേഘയുടെ ബന്ധു വെളിപ്പെടുത്തി. ആ യുവാവിന് മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്യാനായിരുന്നു താൽപ്പര്യമെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തനംതിട്ട കൂടൽ കാരയ്ക്കാക്കുഴി പൂഴിക്കാട്ടുവീട്ടിൽ മേഘ മധു(25)വാണ് കഴിഞ്ഞ ദിവസം മരിച്ചത്. ചാക്കയിലെ റെയിൽവേ ട്രാക്കിൽ തിങ്കളാഴ്ച രാവിലെ 9.30-ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ഒരുവർഷം മുമ്പാണ് എമിഗ്രേഷൻ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചത്.

രാവിലെ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയതാണ്. മേഘ മധുസൂദനന്റെയും നിഷയുടെയും ഏക മകളാണ്. മേഘയ്‌ക്കൊപ്പം ജോലിയിൽ പ്രവേശിച്ച യുവാവാണ് ആരോപണ വിധേയൻ. സുഹൃത്തുമായി മകൾക്ക് ഏതെങ്കിലും തരത്തിൽ ഒരു പ്രശ്‌നം ഉണ്ടായതായി മാതാപിതാക്കൾക്ക് അറിവില്ല. എന്നാൽ, മരണത്തിന് പിന്നാലെ സഹപ്രവർത്തകർ പങ്കുവെച്ച വിവരങ്ങളിൽ നിന്നാണ് ചില ദുരൂഹതകളുണ്ട് എന്ന കാര്യം മനസ്സിലാകുന്നത്.

അതിന് കാരണക്കാരനായിട്ടുള്ള സഹപ്രവർത്തകനായ ഐബി ഉദ്യോഗസ്ഥനിലേക്കും സംശയങ്ങളെത്തി. എമിഗ്രേഷൻ വിഭാഗത്തിലാണ് ഈ യുവാവും ജോലി ചെയ്യുന്നത്. ഐ ബി ഉദ്യോഗസ്ഥയെ ആത്മഹത്യയിലേക്ക് നയിച്ച സംഭവം എന്താണെന്ന് കണ്ടെത്തണം എന്ന ആവശ്യം ശക്തമായിരുന്നു. ഇതിനിടെയാണ് കുടുംബം വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയത്.

ഇത് സംബന്ധിച്ച് ഐബിക്കും പേട്ട പോലീസിനും കുടുംബം പരാതി നൽകി. മേഘയ്ക്ക് മറ്റുതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിയില്ലെന്ന് അമ്മാവൻ സന്തോഷ് ശിവദാസൻ പറഞ്ഞത്. അതുകൊണ്ട് തന്നെ മരണത്തിലേക്ക് നയിച്ചത് എന്താണെന്ന് അറിയണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ആരോടോ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കവേയാണ് അവർ ട്രെയിനിന് തലവെച്ചത്. പ്രണയ നൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് പൊലീസ് നിഗമനം.

നെറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ രാവിലെ വിമാനത്താവളത്തിൽ നിന്നിറങ്ങിയതായിരുന്നു മേഘ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്സ്പ്രസാണ് ഇടിച്ചത്. ഫോണിൽ സംസാരിച്ച് ട്രാക്കിലൂടെ നടക്കുകയായിരുന്ന മേഘ ട്രെയിൻ വരുന്നത് കണ്ട് പെട്ടെന്ന് ട്രാക്കിനു കുറുകെ തലവച്ച് കിടക്കുകയായിരുന്നു എന്നാണ് ലോക്കോ പൈലറ്റ് നൽകിയ വിവരം.

സംഭവ സമയം ആരോടാണ് ഫോണിൽ സംസാരിച്ചതെന്നാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്. മേഘയുമായി അടുത്ത ബന്ധമുള്ള ആളായരുന്നു ഫോണിലെന്ന് സൂചനകളുണ്ട് ആ ഫോൺവിളിയുടെ വിശദാംശം പുറത്തുവന്നാൽ മരണത്തിലെ ദുരൂഹതകൾ നീങ്ങും, ട്രെയിൻ തട്ടി ഫോൺ പൂർണമായി തകർന്നതിനാൽ സൈബർ പൊലീസിന്റെ സഹായത്തോടെ വിവരങ്ങൾ ശേഖരിക്കാനാണ് നീക്കം. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റേറ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയിരുന്നു.

ഫൊറൻസിക് സയൻസ് കോഴ്സ് പൂർത്തിയാക്കിയ മേഘ ഒരു വർഷം മുൻപാണ് എമിഗ്രേഷൻ ഐബിയിൽ ജോലിയിൽ പ്രവേശിച്ചത്. കാരയ്ക്കാക്കുഴി ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാൻ ഒരു മാസം മുമ്പാണ് അവസാനമായി മേഘ നാട്ടിലെത്തിയത്. പേട്ടയ്ക്കും ചാക്കയ്ക്കും ഇടയിലെ ട്രാക്കിൽ ഇന്നലെ രാവിലെ 9 15 നാണ് മൃതദേഹം കണ്ടത് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പേട്ട പൊലീസെത്തി നടത്തിയ പരിശോധനയിൽ മൃതദേഹത്തിന് സമീപത്ത് നിന്ന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷന്റെ ഐ ഡി കാർഡ് കണ്ടത്തിയതിനെ തുടർന്നാണ് ആളെ തിരിച്ചറിഞ്ഞത്.