video
play-sharp-fill

ഭൂരഹിതരും ഭവനരഹിതർക്കും കൈത്താങ്ങായി പാർപ്പിട സമുച്ചയമൊരുക്കാൻ മണർകാട് കത്തീഡ്രൽ ; ആദ്യഘട്ടമായി 1.5 കോടി രൂപ ചിലവിൽ 8 പാർപ്പിടങ്ങൾ നിർമിക്കും

ഭൂരഹിതരും ഭവനരഹിതർക്കും കൈത്താങ്ങായി പാർപ്പിട സമുച്ചയമൊരുക്കാൻ മണർകാട് കത്തീഡ്രൽ ; ആദ്യഘട്ടമായി 1.5 കോടി രൂപ ചിലവിൽ 8 പാർപ്പിടങ്ങൾ നിർമിക്കും

Spread the love

കോട്ടയം: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ ഭൂരഹിതരും ഭവനരഹിതരുമായ

ആളുകൾക്ക് കൈത്താങ്ങാവാൻ പാർപ്പിട സമുച്ചയം ഒരുക്കുന്നു. കത്തീഡ്രലിന്റെ ഇടവക പൊതുയോഗത്തിന്റെ തീരുമാനപ്രകാരം, ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ സ്മരണാർഥമാണ് പദ്ധതി ആവിഷ്കരിക്കുന്നത്.

കത്തീഡ്രലിൻ്റെ സാധുജന സേവന വിഭാഗമായ വിശുദ്ധ മർത്തമറിയം സേവക സംഘത്തിന്റെ വാർഷിക ബഡ്ജറ്റിൽ ഉൾപ്പെടുത്തി ഘട്ടം ഘട്ടമായി 10 നിലകളിൽ 50 പാർപ്പിടങ്ങൾ ഉൾപ്പെടുന്ന പാർപ്പിട സമുച്ചയമാണ് നിർമിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യഘട്ടമായി 1.5 കോടി രൂപ ചിലവിൽ 8 പാർപ്പിടങ്ങൾ നിർമിക്കും. ഉപഭോക്താവിന് കാലങ്ങളോളം സമുച്ചയത്തിൽ താമസിക്കാനും കൂടുതൽ മെച്ചപ്പെട്ട സൗകര്യത്തിലേക്ക് ഉയരുമ്പോൾ പാർപ്പിടം തിരികെ കത്തീഡ്രലിന് നൽകും.

തുടർന്ന് അത് മറ്റ് അർഹരായവർക്ക് കൈമാറുന്ന രീതിയിലാണ് പാർപ്പിട സമുച്ചയം വിഭാവനം ചെയ്തിരിക്കുന്നതെന്ന് കത്തീഡ്രൽ ട്രസ്റ്റിമാരായ സുരേഷ് കെ. എബ്രഹാം, ബെന്നി ടി. ചെറിയാൻ, ജോർജ് സഖറിയ, സെക്രട്ടറി പി.എ. ചെറിയാൻ എന്നിവർ അറിയിച്ചു.