
തിരുവനന്തപുരം: ഓണ്‍ലൈനിലൂടെ പണംതട്ടുന്നസംഘങ്ങള്വർധിക്കുന്ന. പലതരത്തില്പണംതട്ടുന്നകൂട്ടർഇപ്പോള്പുതിയമാർഗം സ്വീകരിച്ചിരിക്കുകയാണ് . ഇതിനായി വാഹനത്തിന് പിഴയുണ്ടെന്ന പേരില്‍ വ്യാജ സന്ദേശമയച്ചിട്ടാണ് പണം തട്ടി കൊണ്ടിരിക്കുന്നത്.
ഇത്തരംകേസുകള്ശ്രദ്ധയില്പെട്ടതിനെതുടർന്ന് മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തി. വാട്സാപ്പിലൂടെ ആണ് ഇത്തരത്തില്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്.
മോട്ടോർ വാഹന വകുപ്പിന്റെ പേരിലാണ് വ്യാജ സന്ദേശം വരുന്നത്. മെസേജിലെ വാഹന നമ്ബറും മറ്റ് വിവരങ്ങളും നിങ്ങളുടേത് തന്നെയായിരിക്കും. വരുന്ന സന്ദേശത്തോടൊപ്പം പരിവഹൻ എന്ന പേരില്‍ വ്യാജ ആപ്പ് അല്ലെങ്കില്‍ ലിങ്ക് ഉണ്ടാക്കും. അതില്‍ ക്ലിക്ക് ചെയ്താല്‍ ഉടൻ പണം നഷ്ടപ്പെടും. അതിനാല്‍ ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അഥവാ ഓണ്‍ലൈൻ സാമ്ബത്തിക തട്ടിപ്പിനിരയായാല്‍ ഒരു മണിക്കൂറിനകം 1930 എന്ന നമ്ബറില്‍ വിവരമറിയിക്കുക. എത്രയും നേരത്തേ റിപ്പോർട്ട് ചെയ്താല്‍ നഷ്ടപ്പെട്ട തുക തിരികെ ലഭിക്കാനുള്ള സാദ്ധ്യത കൂടുതലാണ്.
www.cybercrime.gov.inഎന്ന വെബ്സൈറ്റിലൂടെയും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം ടെക്നോളജിയുടെമാറ്റത്തോടെ ഇത്തരത്തിലുള്ള ഓണ്‍ലൈൻ തട്ടിപ്പുകള്‍ പലതരത്തില്‍ സർവസാധാരണമായി കൊണ്ടിരിക്കുകയാണ്.