കോഴിക്കോട്: ബാലുശ്ശേരി പാനായിയിൽ മകൻ അച്ഛനെ കുത്തിക്കൊന്നു. ചനോറ അശോകനാണ് മരിച്ചത്. പ്രതിയായ മകൻ സുബീഷിനെ കാണാനില്ല.
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. വൈകീട്ട് വീട്ടിൽ ലൈറ്റ് കാണാഞ്ഞതിനെ തുടർന്ന് അയൽവാസി വന്നുനോക്കിയപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന അശോകനെ കണ്ടത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
എട്ട് വർഷം മുമ്പ് അശോകൻ്റെ ഭാര്യയെ മറ്റൊരു മകൻ കൊലപ്പെടുത്തിയിരുന്നു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള സുബീഷ് ലഹരി ഉപയോഗിച്ചിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. നേരത്തെ അമ്മയെ കൊന്ന മകനും ലഹരി ഉപയോഗിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group