കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡോക്ടര്‍ക്ക് ദാരുണാന്ത്യം ; ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

Spread the love

കൊട്ടാരക്കര: കംബംകോട് കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡോക്ടര്‍ മരിച്ചു. പത്തനംതിട്ട ചന്ദനപ്പള്ളി സ്വദേശിനി ഡോ.ബിന്ദു ഫിലിപ്പ് (48) ആണ് മരണപ്പെട്ടത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയശേഷം രാവിലെ വീട്ടിലേക്ക് മടങ്ങുമ്പോളാണ് അപകടം ഉണ്ടായത്.

video
play-sharp-fill

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ ഡോക്ടര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും കാര്‍ ഡ്രൈവര്‍ ബിജു ജോര്‍ജിന് പരിക്കേല്‍ക്കുകയും ചെയ്തു.