
കോട്ടയം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ടീമിലെ ഹെഡ് സർവേയർ ഹൃദയാഘാതം മൂലം മരിച്ചു. ചെറുവള്ളി ദേവീക്ഷേത്ര ഭൂമിയിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കാനെത്തിയപ്പോഴാണ് സംഭവം.
തിരുവനന്തപുരം ഉതിയറമൂല കാട്ടായിക്കോണം പടിഞ്ഞാറ്റേതിൽ ആർ. സുരേഷ്കുമാർ ആണ് മരിച്ചത്. 50 വയസായിരുന്നു. ഡെപ്യൂട്ടേഷനിൽ ബോർഡിൽ പ്രവർത്തിച്ചുവരികയായിരുന്നു.
ദേവസ്വം ബോർഡിന്റെ ഭൂമിയിൽ അനധികൃത കൈയേറ്റം കണ്ടെത്തിയിരുന്നു. സ്വയം ഒഴിയാത്തതിനാൽ തിങ്കളാഴ്ച രാവിലെ ഒഴിപ്പിക്കാനായി എത്തിയ സംഘത്തിലെ അംഗമായിരുന്നു സുരേഷ് കുമാർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്ഷേത്രദർശനത്തിന് ശേഷം മതിലിന് പുറത്തിറങ്ങിയ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.