video
play-sharp-fill

കേരളത്തിൽ ബിജെപിയ്ക്ക് രണ്ടു സീറ്റ് പ്രവചിച്ച് സർവേഫലങ്ങൾ: കേരളത്തിൽ യുഡിഎഫ് തരംഗം; ഇടതിന് വൻ തിരിച്ചടി; എക്‌സിറ്റ് പോൾ സർവേഫലങ്ങൾ

Spread the love
സ്വന്തം ലേഖകൻ
തിരുവനന്തപുരം: രാജ്യത്തെ ട്രെൻഡിന് അനുസരിച്ച് സംസ്ഥാനത്ത് ബിജെപിയും നേട്ടമുണ്ടാക്കുമെന്ന് എക്‌സിറ്റ്‌പോൾ ഫലങ്ങൾ. സംസ്ഥാനത്ത് രണ്ട് സീറ്റ് വരെ ബിജെപി നേടുമെന്നാണ് പുറത്തു വന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നിരിക്കുന്നത്. വൈകിട്ട് ആറര മുതൽ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്ന് തുടങ്ങിയപ്പോൾ നാല് സർവേകൾ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പ്രവചിക്കുന്നു. അതേസമയം കേരളത്തിൽ ഇക്കുറി യുഡിഎഫ് തരംഗമാണെന്നും ദേശീയമാധ്യമങ്ങൾ പുറത്തു വിട്ട എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നു. മലബാറിലടക്കം പല ശക്തികേന്ദ്രങ്ങളിലും ഇടതുപക്ഷം തിരിച്ചടി നേരിടുമെന്നാണ് ദേശീയ മാധ്യമങ്ങളുടെ വിലയിരുത്തൽ.
14 മുതൽ 16 സീറ്റുകളാണ് യുഡിഎഫിന് ഇതുവരെ വന്ന സർവ്വേകൾ പ്രവചിക്കുന്നത്. മൂന്ന് മുതൽ അഞ്ച് വരെ സീറ്റുകൾ എൽഡിഎഫിന് ലഭിച്ചേക്കും. ബിജെപിക്ക് പൂജ്യം മുതൽ ഒരു സീറ്റ് വരെ ലഭിക്കുമെന്നാണ് വിവിധ സർവേകൾ പ്രവചിക്കുന്നത്. മൂന്ന് സീറ്റ് വരെ ബിജെപിക്ക് ലഭിക്കുമെന്ന് ന്യൂസ് നേഷൻ പുറത്തു വിട്ട എക്‌സിറ്റ് പോൾ ഫലം പ്രവചിക്കുന്നു.
കേരളത്തിൽ തിരുവനന്തപുരത്തോ അല്ലെങ്കിൽ പത്തനംതിട്ടയിലോ ബിജെപി ജയിക്കാനുള്ള സാധ്യതയാണ് വിവിധ ദേശീയമാധ്യമങ്ങളിൽ നടന്ന എക്‌സിറ്റ് പോൾ ചർച്ചകളിൽ വിദഗ്ദ്ധർ മുന്നോട്ട് വയ്കക്കുന്നത്. എന്നാൽ ബിജെപി ജയിക്കുന്ന സീറ്റ് ഏതെന്ന കൃത്യമായ പ്രവചനം ആരും നടത്തിയിട്ടില്ല. നേരത്തെ പ്രദേശിക ചാനലുകൾ നടത്തിയ സർവ്വേകളിലും ബിജെപി സീറ്റ് തുറക്കാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരുന്നു.
15 സീറ്റുകൾ യുഡിഎഫ് നേടുമെന്നും നാല് സീറ്റുകൾ എൽഡിഎഫ് നേടുമെന്നും ഒരു സീറ്റിൽ ബിജെപി ജയിക്കുമെന്നും ഇന്ത്യാടുഡേ പ്രവചിക്കുന്നു. സിഎൻഎൻ-ന്യൂസ് 18 പുറത്തു വിട്ട സർവ്വേ എൽഡിഎഫ് അനുകൂല തരംഗമാണ് കേരളത്തിൽ പ്രവചിക്കുന്നത്. 11 മുതൽ 13 വരെ എൽഡിഎഫ് നേടും. 7 മുതൽ 9 സീറ്റ് വരെ യുഡിഎഫ് ഒരു സീറ്റ് വരെ എൻഡിഎ ഇതാണ് ന്യൂസ് 18-ൻറെ പ്രവചനം.
ന്യൂസ് നേഷൻ ചാനൽ 11- 13 സീറ്റ് വരെ യുഡിഎഫിനും 5-7 സീറ്റ് വരെ എൽഡിഎഫിനും 1 മുതൽ 3 സീറ്റ് വരെ ബിജെപിക്കും പ്രവചിക്കുന്നു. ടൈംസ് നൗ യുഡിഎഫിന് 15 സീറ്റും എൽഡിഎഫിന് നാല് സീറ്റും ബിജെപിക്ക് ഒരു സീറ്റ് പ്രവചിക്കുന്നു.