എഐയില്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടര്‍ ഉപയോഗം കൂടുതല്‍ ആസ്വാദ്യകരമാക്കാം ; സാംസങ്ങിന്റെ പുതിയ എഐ പവേര്‍ഡ് പി.സി ഗാലക്സി ബുക്ക് 5 സീരീസ് ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു

Spread the love

ഗാലക്സി ബുക്ക് 5 സീരീസിന്റെ രാജ്യവ്യാപകമായ വില്‍പ്പന പ്രഖ്യാപിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ് (AI-powered PC Galaxy Book 5 series). അത്യാധുനിക പ്രകടനവും മികച്ച എഐ സവിശേഷതകളുമടങ്ങിയ ഗാലക്സി ബുക്ക് 5 സീരീസ് ഉന്നത ഉല്‍പ്പാദനക്ഷമത, സര്‍ഗ്ഗാത്മകത, വിനോദം എന്നിവ ലക്ഷ്യമിട്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എഐയില്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടര്‍ ഉപയോഗം കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ ഇതിലൂടെ കഴിയും.

ഇന്റല്‍ കോര്‍ അള്‍ട്ര അടങ്ങിയ ഗാലക്സി ബുക്ക് 5 സീരീസ് ഇപ്പോള്‍ 114900 രൂപ മുതല്‍ വിപണിയില്‍ ലഭ്യമാണ്. ഇത് മുന്‍ ഗാലക്സി ബുക്ക് 4 സീരീസ് മോഡലുകളെക്കാള്‍ 15000 രൂപ കുറവാണ്.

ഗാലക്‌സി ബുക്ക് 5 സീരീസ് വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 10000 രൂപ വരെ ബാങ്ക് ക്യാഷ്ബാക്കും വെറും 7999 രൂപയ്ക്ക് ഗാലക്‌സി ബഡ്‌സ് 3 പ്രോയും ലഭിക്കും (യഥാര്‍ത്ഥ വില 19999 രൂപ). 24 മാസം വരെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനിലും ഈ ഉപകരണങ്ങള്‍ ലഭ്യമാണ്. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് പത്ത് ശതമാനം എക്സ്‌ക്ലൂസീവ് ഡിസ്‌കൗണ്ടും ലഭിക്കും. ഇത് യുവ പ്രൊഫഷണലുകള്‍ക്കും പഠിതാക്കള്‍ക്കും ഗാലക്സി ബുക്ക് 5 സീരീസ് ഒരു ഏറ്റവും അനുയോജ്യമായ തെരഞ്ഞെടുപ്പാക്കി മാറ്റുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

samsung.com, സാംസങ്ങ് ഇന്ത്യ സ്മാര്‍ട്ട് കഫേകള്‍, തെരഞ്ഞെടുത്ത സാംസങ്ങ് അംഗീകൃത റീട്ടയില്‍ സ്റ്റോറുകള്‍, മറ്റ് ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ എന്നിവയില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ഗാലക്സി ബുക്ക് 5 360, ഗാലക്സി ബുക്ക് 5 പ്രോ, ഗാലക്സി ബുക്ക് 5 പ്രോ 360 എന്നിവ വാങ്ങാം.

നൂതനാശയങ്ങളുടെ അതിരുകള്‍ ഭേദിക്കുന്നതിനും ഉപകരണങ്ങളിലുടനീളം അത്യാധുനിക എഐ അനുഭവങ്ങള്‍ നല്‍കുന്നതിനും സാംസങ്ങ് പ്രതിജ്ഞാബദ്ധരാണെന്ന് സാംസങ്ങ് ഇന്ത്യ എംഎക്സ് ബിസിനസ് വൈസ് പ്രസിഡന്റ് ആദിത്യ ബബ്ബര്‍ പറഞ്ഞു. എഐയില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടിങ്ങിനെ കൂടുതല്‍ അവബോധം നിറഞ്ഞതും ബുദ്ധിപരമായി പ്രതികരിക്കുന്നതും എല്ലാവര്‍ക്കും ഉപയോഗപ്രദവുമാക്കി മാറ്റുക എന്ന ഞങ്ങളുടെ ഉദ്ദേശത്തിന്റെ തെളിവാണ് പുതിയ ഗാലക്സി ബുക്ക് 5 സീരീസ്. വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും ക്രിയേറ്റര്‍മാര്‍ക്കും ഒരുപോലെ എഐ അധിഷ്ഠിത സവിശേഷതകള്‍, തടസമില്ലാത്ത ഗാലക്സി ഇക്കോസിസ്റ്റം കണക്റ്റിവിറ്റി, മൈക്രോസോഫ്റ്റിന്റെ കോപൈലറ്റ് + പിസി എക്സ്പീരിയന്‍സ്, എന്നിവയുടെ സഹായത്തോടെ ഈ ലാപ്ടോപ്പുകള്‍ ഉല്‍പ്പാദനക്ഷമത, സര്‍ഗ്ഗാത്മകത, വിനോദം എന്നിവയെ പുനര്‍നിര്‍വ്വചിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

മൈക്രോസോഫ്റ്റില്‍, ഉല്‍പ്പാദനക്ഷമതയും സര്‍ഗ്ഗാത്മകതയും വര്‍ദ്ധിപ്പിക്കുന്ന എഐഅധിഷ്ഠിത നൂതനാശയങ്ങള്‍ ഉപയോഗിച്ച് ഉപയോക്താക്കളെ ശാക്തീകരിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യ ഡിവൈസ് പാര്‍ട്ണര്‍ സെയില്‍സ് കണ്‍ട്രി ഹെഡ് നമിത് സിന്‍ഹ പറഞ്ഞു. മൈക്രോസോഫ്റ്റിന്റെ കോപൈലറ്റ്+ പിസി അനുഭവവും ഇന്റലിന്റെ ഇന്റല്‍ കോര്‍ അള്‍ട്രാ പ്രോസസറുകളും (സീരീസ് 2) നല്‍കുന്ന ഗാലക്‌സി ബുക്ക് 5 സീരീസ്, ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ബുദ്ധിപരമായ കമ്പ്യൂട്ടിംഗ്, ഒപ്റ്റിമൈസ് ചെയ്ത വര്‍ക്ക്ഫ്ളോകള്‍, മികച്ച കാര്യക്ഷമത എന്നിവ നല്‍കുന്നു. സാംസങ്ങുമായുള്ള ഞങ്ങളുടെ സഹകരണം, ഈ എഐ അധിഷ്ഠിത ഉപകരണങ്ങള്‍ അസാധാരണമായ പ്രകടനം, സുരക്ഷ, അവബോധജന്യമായ കമ്പ്യൂട്ടിംഗ് അനുഭവം എന്നിവ നല്‍കുന്നുവെന്ന് ഉറപ്പാക്കുന്നു.

ഉപഭോക്താക്കള്‍ക്ക് അവരുടെ വിരല്‍ത്തുമ്പില്‍ എഐ ഉപയോഗിച്ച് കൂടുതല്‍ നേട്ടങ്ങള്‍ നേടാന്‍ ഇത് പ്രാപ്തമാക്കുകയും ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു. സാംസങ് ഗാലക്‌സി ബുക്ക് 5 സീരീസ് പുറത്തിറക്കുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണെന്ന് ഇന്റല്‍ ഇന്ത്യയുടെ പിസി ക്ലയന്റ് കാറ്റഗറി ഡയറക്ടര്‍ അക്ഷയ് കാമത്ത് പറഞ്ഞു. ഈ പുതിയ മെഷീനുകളുടെ കാതല്‍ ഞങ്ങളുടെ പുതിയ ഇന്റല്‍ കോര്‍ അള്‍ട്രാ സീരീസ് ടു പ്രോസസ്സറുകളാണ്, ഇത് അടുത്ത തലമുറയിലെ എഐ പിസികള്‍ക്ക് അസാധാരണമായ സിപിയു കോര്‍ പ്രകടനം, ഗ്രാഫിക്സിലെ വന്‍ കുതിച്ചുചാട്ടം, അവിശ്വസനീയമായ എഐ അനുഭവം എന്നിവ നല്‍കാന്‍ ശക്തി നല്‍കുന്നു. ഈ പ്രോസസ്സറുകള്‍ ആദ്യം മുതല്‍ പുനര്‍നിര്‍മ്മിക്കുന്നതിലൂടെ, ഞങ്ങള്‍ എഐ പ്രകടനം ഗണ്യമായി മെച്ചപ്പെടുത്തിയെന്ന് മാത്രമല്ല ഇപ്പോള്‍ അവിശ്വസനീയമായ ബാറ്ററി ലൈഫും നല്‍കുന്നു. കൂടാതെ എക്സ് 86 എക്കോസിസ്റ്റം ആപ്ലിക്കേഷനുകള്‍ തടസമില്ലാതെ പ്രവര്‍ത്തിക്കുമെന്ന് ഉറപ്പാക്കി ഉപഭോക്താക്കള്‍ക്ക് മനസമാധാനം നല്‍കുന്നു.

എഐയുടെ കരുത്ത്

ഗാലക്‌സി ബുക്ക് 5 സീരീസ് ആദ്യമായാണ് എഐ സഹിതം വരുന്നത്. കൂടാതെ എഐ കമ്പ്യൂട്ടിംഗിനായി ഒരു ന്യൂറല്‍ പ്രോസസ്സിംഗ് യൂണിറ്റും, എഐ സെലക്ട്, റീകോള്‍, ഫോട്ടോ റീമാസ്റ്റര്‍ തുടങ്ങിയ ഗാലക്‌സി എഐ സവിശേഷതകളും ഇതില്‍ ഉള്‍പ്പെടുന്നു. ഗാലക്‌സി സ്മാര്‍ട്ട്‌ഫോണുകളിലെ സര്‍ക്കിള്‍ ടു സെര്‍ച്ച് വിത്ത് ഗൂഗിളിന് സമാനമായ ഒരു സവിശേഷതയായ എഐ സെലക്ട്, ഒറ്റ ക്ലിക്കിലൂടെ ഉടനടി തിരയലും വിവരങ്ങള്‍ വേര്‍തിരിച്ചെടുക്കലും സാധ്യമാക്കുന്നു. ഫോട്ടോ റീമാസ്റ്റര്‍ എഐയുടെ ശക്തിയില്‍ വ്യക്തമായ ചിത്രങ്ങള്‍ നല്‍കുന്നു.

അത്യുഗ്രന്‍ പെര്‍ഫോമന്‍സ്

ഇന്റല്‍ എഐ ബൂസ്റ്റ് ഫീച്ചറടങ്ങിയ ഇന്റല്‍ കോര്‍ അള്‍ട്രാ പ്രോസസറുകളാണ് (സീരീസ് 2) ഗാലക്‌സി ബുക്ക് 5 സീരീസിന് കരുത്ത് പകരുന്നത്. ഗാലക്സി ബുക്ക് 5 സീരീസ് ഉയര്‍ന്ന പ്രകടനം, സുരക്ഷ, കാര്യക്ഷമത എന്നിവ വാഗ്ദാനം ചെയ്യുന്നു. പ്രോസസ്സറുകളില്‍ അപ്‌ഗ്രേഡ് ചെയ്ത എന്‍പിയു, അടുത്ത തലമുറ ഇന്റല്‍ എആര്‍സി ഗ്രാഫിക്‌സ് എന്നിവ ഉള്‍പ്പെടുന്നു, ഇത് എഐ കമ്പ്യൂട്ട് പ്രകടനത്തില്‍ മൂന്ന് മടങ്ങ് വരെ വര്‍ദ്ധനവ് നല്‍കുന്നു. ഇത് മുന്‍ ജനറേഷനുകളെ അപേക്ഷിച്ച് 40 ശതമാനം വരെ പവര്‍ ഉപഭോഗം കുറയ്ക്കുകയും മികച്ച വര്‍ക്ക്ഫ്ളോ, തടസ്സമില്ലാത്ത മള്‍ട്ടിടാസ്‌കിംഗ്, ദീര്‍ഘിപ്പിച്ച ബാറ്ററി ലൈഫ് എന്നിവ പ്രാപ്തമാക്കുകയും ചെയ്യുന്നു.

മികച്ച ബാറ്ററി

ഗാലക്‌സി ബുക്ക് 5 സീരീസ് വളരെ മെച്ചപ്പെട്ട ബാറ്ററി ലൈഫാണ് നല്‍കുന്നത്. സൂപ്പര്‍ഫാസ്റ്റ് ചാര്‍ജിങ്ങിലൂടെ 25 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് നല്‍കുന്നു. ഗാലക്‌സി ബുക്ക് 5 പ്രോയ്ക്ക് 30 മിനിറ്റിനുള്ളില്‍ 41 ശതമാനം ചാര്‍ജ് എത്താന്‍ കഴിയും.

മൈക്രോസോഫ്റ്റ് കോപൈലറ്റ് + അനുഭവം

കൂടുതല്‍ ഉല്‍പ്പാദനക്ഷമതയ്ക്കായി ഗാലക്‌സി ബുക്ക് 5 സീരീസിന് ഓണ്‍-ഡിവൈസ് മൈക്രോസോഫ്റ്റ് കോപൈലറ്റ്+ സഹായവും ഒരു പ്രത്യേക കീയും ലഭിക്കുന്നു, ഇത് എഐ പവര്‍ഡ് സഹായത്തെ കൈയകലത്തില്‍ ലഭ്യമാക്കുന്നു. ദൈനംദിന ജോലികളെ സന്ദര്‍ഭോചിത ബുദ്ധി ഉപയോഗിച്ച് പരിവര്‍ത്തനം ചെയ്യുന്ന വിന്‍ഡോസ് 11, മൈക്രോസോഫ്റ്റിന്റെ മെച്ചപ്പെടുത്തിയ എഐ കോപൈലറ്റ് + അനുഭവം എന്നിവയുമായി സംയോജിപ്പിച്ചിരിക്കുന്ന ഇത്, എഴുത്ത്, ഗവേഷണം, ഷെഡ്യൂളിംഗ്, അവതരണങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ ജോലികള്‍ക്ക് ബുദ്ധിപരമായ സഹായവും വാഗ്ദാനം ചെയ്യുന്നു.

വിനോദത്തില്‍ മുഴുകാം

ജോലിയും വിനോദവും ആസ്വദിക്കാനായി നിര്‍മിച്ച ഗാലക്സി ബുക്ക് 5 സീരീസില്‍ പ്രോ മോഡലുകളില്‍ ഡൈനാമിക് അമോലെഡ് 2X ഡിസ്പ്ലേകള്‍ ഉള്‍പ്പെടുന്നു. 3K റെസല്യൂഷന്‍, 120 ഹെഡ്സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, ഏത് ലൈറ്റിങ്ങ് സാഹചര്യത്തിലും അതിശയിപ്പിക്കുന്ന ദൃശ്യങ്ങള്‍ പ്രദാനം ചെയ്യുന്ന വിഷന്‍ ബൂസ്റ്റര്‍ സാങ്കേതികവിദ്യ എന്നിവ വാഗ്ദാനം ചെയ്യുന്നു. മികച്ച ശബ്ദ അനുഭവം വാഗ്ദാനം ചെയ്യുന്ന ഡോള്‍ബി അറ്റ്മോസുള്ള കാവാഡ് സ്പീക്കറുകള്‍ വിനോദത്തിനും പ്രൊഫഷണല്‍ ഉപയോഗത്തിനും ഒരുപോലെ അനുയോജ്യമാണ്. കൂടാതെ, മള്‍ട്ടി-ഡിവൈസ് കണക്റ്റിവിറ്റിയില്‍ ഫോണ്‍ ലിങ്ക്, ക്വിക്ക് ഷെയര്‍, മള്‍ട്ടി-കണ്‍ട്രോള്‍, സെക്കന്‍ഡ് സ്‌ക്രീന്‍ തുടങ്ങിയ സവിശേഷതകള്‍ സംയോജിപ്പിച്ചിരിക്കുന്നു. ഇത് ഉപയോക്താക്കള്‍ക്ക് അവരുടെ ഗാലക്‌സി സ്മാര്‍ട്ട്‌ഫോണുകളിലും ടാബ്ലെറ്റുകളിലും ഉടനീളം അനായാസമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നു. എല്ലാത്തിലുമുപരിയായി സാംസങ്ങ് നോക്സ് സുരക്ഷിതമായ സ്വകാര്യത കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു.