
പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍ വൃത്തിയാക്കുമ്പോള്‍ ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോകരുത്
വ്യക്തി വൃത്തി മാത്രം കൊണ്ട് കാര്യമായില്ല. പരിസരവൃത്തിയും അതോടൊപ്പം ഉണ്ടാവേണ്ടതാണ്. ഭക്ഷണം പാകം ചെയ്യുന്നതിനും കഴിക്കുന്നതിനും ഉപയോഗിക്കുന്ന ഇടമായതുകൊണ്ട് തന്നെ അടുക്കളയ്ക്ക് കൂടുതല്‍ വൃത്തി ആവശ്യമായി വരുന്നു. എന്നാല്‍ അതിനും മുമ്ബ് നമ്മള്‍ പരിഗണിക്കേണ്ടത് ഭക്ഷണ സാധനങ്ങളുടെ വൃത്തിയാണ്. പച്ചക്കറികളും പഴവർഗ്ഗങ്ങളും വെറുതെ വെള്ളത്തില്‍ കഴുകിയെടുക്കാതെ വൃത്തിയായി കഴുകേണ്ടതുണ്ട്. ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം.
കിച്ചൻ സിങ്കും പാത്രവും വൃത്തിയുള്ളതാവണം
പച്ചക്കറി വൃത്തിയാക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങള്‍, കത്തി, കിച്ചൻ സിങ്ക് തുടങ്ങിയവ വൃത്തിയുള്ളതാണെന്ന് ഉറപ്പ് വരുത്തണം. ഇല്ലെങ്കില്‍ നിങ്ങള്‍ വൃത്തിയാക്കുമ്ബോള്‍ ഇതിലെ അഴുക്കുകള്‍ കൂടെ പച്ചക്കറികളില്‍ പടരാൻ സാധ്യതയുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓരോന്നും പ്രത്യേകം കഴുകണം
പഴവർഗ്ഗങ്ങള്‍ പച്ചക്കറി എന്നിവ നമ്മള്‍ ഒരുമിച്ചായിരിക്കും വാങ്ങുക. വീട്ടില്‍കൊണ്ട് വന്നതിന് ശേഷം അവ ഒരുമിച്ചായിരിക്കും വൃത്തിയാക്കുന്നതും. എന്നാല്‍ ഒരുമിച്ച് വൃത്തിയാക്കുമ്ബോള്‍ ഓരോന്നും ശരിയായ രീതിയില്‍ വൃത്തിയായിട്ടുണ്ടെന്ന് പറയാൻ കഴിയില്ല. പഴവർഗ്ഗങ്ങള്‍ വൃത്തിയാക്കുന്നത് പോലെയല്ല പച്ചക്കറികള്‍ കഴുകുന്നത്. പഴവർഗ്ഗങ്ങള്‍ വെള്ളത്തില്‍വെച്ചും പച്ചക്കറികള്‍ വെള്ളത്തില്‍മുക്കിവെച്ചും ആകണം കഴുകേണ്ടത്.
കഴുകിയതിന് ശേഷം ഉണക്കണം
വെള്ളത്തില്‍ കഴുകുമ്ബോള്‍ പച്ചക്കറികള്‍ അല്ലെങ്കില്‍ പഴവർഗ്ഗങ്ങള്‍ ഉണക്കിയതിന് ശേഷം മാത്രമേ സൂക്ഷിക്കാൻ പാടുള്ളു. ഈർപ്പം നിലനിന്നാല്‍ ഇവയില്‍ ഫങ്കസ് ബാക്റ്റീരിയ എന്നിവ ഉണ്ടാവുകയും അതുമൂലം കേടാവുകയും ചെയ്യുന്നു.
പുറംതൊലി കളയാം
ലെറ്റൂസ്, ക്യാബേജ് തുടങ്ങിയ പച്ചക്കറികള്‍ക്ക് പുറംതൊലിയില്ല. എന്നാല്‍ ഉരുളക്കിഴങ്ങിന്റെയോ സവാളയുടെയോ തൊലി കളയാൻ സാധിക്കും. വെള്ളത്തില്‍ കഴുകിയതുകൊണ്ട് പച്ചക്കറികള്‍ ശരിക്കും വൃത്തിയാകണമെന്നില്ല. അതേസമയം പുറംതൊലി കളയുകയാണെങ്കില്‍ വൃത്തിയാക്കാൻ കുറച്ചുകൂടെ എളുപ്പമായിരിക്കും.
കൈകഴുകാം
എപ്പോഴും കൈകള്‍ വൃത്തിയാക്കിയതിന് ശേഷം മാത്രമേ ഭക്ഷണ സാധനങ്ങള്‍ കഴുകാൻ പാടുള്ളു. പച്ചക്കറികള്‍ വൃത്തിയാക്കുന്ന സമയത്ത് കൈകളിലെ അഴുക്ക് പോകുമെന്ന് കരുതരുത്. എപ്പോഴും കൈകള്‍ പ്രത്യേകം കഴുകിയതിന് ശേഷം മാത്രം ഭക്ഷണ സാധനങ്ങള്‍ വൃത്തിയാക്കാൻ ശ്രദ്ധിക്കണം. അതിനാല്‍ തന്നെ ചെറുചൂടുവെള്ളത്തില്‍ 20 സെക്കന്റോളം സോപ്പ് ഉപയോഗിച്ച് കൈകഴുകാം.