
‘തല്ലല്ലേ അച്ഛാ ചുന്ദരിയാവനാ:’കൊച്ചുമിടുക്കിയുടെ വീഡിയോ വൈറൽ
സുന്ദരിയാകാനായി മേക്കപ്പിട്ട കൊച്ചു മിടുക്കിയുടെ വിഡിയോയാണ് വൈറലാകുന്നത്.വീട്ടിലെ വളർത്തു നായയ്ക്കും പൂച്ചക്കുട്ടിയ്ക്കും കണ്ണെഴുതി പൊട്ടുതൊട്ട് കൊടുക്കുന്ന സുന്ദരി സ്വയമേ ഒരുങ്ങിയത് ആളുകളെ ഞെട്ടിച്ചുകൊണ്ട്.ഇൻസ്റ്റഗ്രാമില്‍ പ്രചരിക്കുന്ന വീഡിയോ നിരവധി കാഴ്ചകളും ലൈക്കുകളും നേടിയിട്ടുണ്ട്. മുഖത്തും കൈയ്യിലുമെല്ലാം കരിയുമായി നില്‍ക്കുന്ന കുഞ്ഞിനെ കാണിച്ചുകൊണ്ട് തുടങ്ങുന്ന വീഡിയോ,എല്ലാവരെയും ആകർഷിച്ചതായി മാറിയിരിക്കുകയാണ്.എന്തിനാണ് കരി എടുത്തതെന്ന് അച്ഛൻ ചോദിക്കുമ്ബോള്‍ മേക്കപ്പ് എന്നാണ് സുന്ദരിയുടെ മറുപടി. രസകരമായ ധാരാളം കമന്റുകൾ ഉള്ള പോസ്റ്റിൽ, എന്തിനാണ് കരി എടുത്തതെന്നു ചോദിച്ചപ്പോൾ സുന്ദരിയാകാനാണെന്നാണ് കുട്ടി പറഞ്ഞത്.അതോടൊപ്പം താൻ ‘ചുന്ദരി ‘എന്നും കുഞ്ഞു പറയുന്നുണ്ട്.
“ഇതിനെ ഇനി എവിടെ കൊണ്ടുപോയി കുളിപ്പിക്കും” “ആ മുഖത്തേക്ക് നോക്ക് എന്തൊരു ചൈതന്യം ആണെന്ന്” “കൊച്ചിനെ ആരേലും കണ്ണാടി കാണിക്കുവോ കോക്കാച്ചിന്നു പറഞ്ഞോടുന്നതും കാണാം” “നോക്കടാ ചുന്ദരി “ എന്നിങ്ങനെയുള്ള വ്യത്യസ്തമായ കമന്റുകളും വീഡിയോയെ വ്യത്യസതമാക്കി.