
ഹൃദയ സംബന്ധമായ ചികിത്സയെ തുടർന്ന് വായ്പയുടെ അടവ് ഒരു തവണ മുടങ്ങി; കോട്ടയം പനമ്പാലത്ത് ഗൃഹനാഥനെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരൻ വീട്ടിൽ കയറി മർദ്ദിച്ചു; വീട്ടിലെ സാധനങ്ങൾ അടിച്ചു തകർത്തു; ആക്രമണത്തിൽ ഗൃഹനാഥന്റെ ചെവിക്ക് പരിക്ക്
കോട്ടയം: വായ്പാ അടവ് അടയ്ക്കാൻ വൈകിയതിന് വീട്ടിൽ കയറി ആക്രമണം. കോട്ടയം പനമ്പാലത്താണ് ഗൃഹനാഥനെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരൻ മർദ്ദിച്ചത്. പനമ്പാലം സ്വദേശി സുരേഷിനെയാണ് ആക്രമിച്ചത്.
ബെൽസ്റ്റാർ എന്ന സ്ഥാപനത്തിലേ ജീവനക്കാരനാണ് മര്‍ദ്ദിച്ചത്. വീട്ടിലെ സാധനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. മര്‍ദ്ദനത്തിൽ സുരേഷിന്‍റെ ചെവിക്ക് പരിക്കേറ്റു.
ഒരു തവണ അടവ് മുടങ്ങിയതിനാണ് ആക്രമിച്ചതെന്ന് സുരേഷ് പറഞ്ഞു. പതിനായിരം രൂപയാണ് സുരേഷ് തിരിച്ചടയ്ക്കാനുള്ളത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൃദയ സംബന്ധമായ ചികിത്സയെ തുടര്‍ന്നാണ് പണം അടയ്ക്കാൻ വൈകിയതെന്നും പണം ആവശ്യപ്പെട്ട് വീട്ടിൽ വന്ന് അസഭ്യം പറയുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നുവെന്ന് സുരേഷ് പറഞ്ഞു.
Third Eye News Live
0