video
play-sharp-fill

Saturday, May 17, 2025
Homeflashഗുഹയില്‍ ധ്യാനിക്കുന്ന മോദിയുടെ ചിത്രം ഏറ്റടുത്തു സോഷ്യൽ മീഡിയ, മണിക്കൂറുകൾക്കകം വൈറലായ ചിത്രത്തിനെതിരെ ട്രോൾ പ്രളയം

ഗുഹയില്‍ ധ്യാനിക്കുന്ന മോദിയുടെ ചിത്രം ഏറ്റടുത്തു സോഷ്യൽ മീഡിയ, മണിക്കൂറുകൾക്കകം വൈറലായ ചിത്രത്തിനെതിരെ ട്രോൾ പ്രളയം

Spread the love

സ്വന്തംലേഖകൻ

കോട്ടയം : തിരഞ്ഞെടുപ്പു ചൂടിൽ നിന്നും മറ്റു വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി ധ്യാനനിരതനായി ഗുഹയിൽ കയറിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്കെതിരെ സോഷ്യൽ മീഡിയയിൽ ട്രോൾ മഴ.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉത്തരാഖണ്ഡിലെത്തിയ പ്രധാനമന്ത്രി കേദാര്‍നാഥ് ക്ഷേത്രത്തിലെത്തി പ്രാര്‍ഥനയും നടത്തിയിരുന്നു. കേദാര്‍നാഥ് ക്ഷേത്രത്തിലെത്തിയ മോദി ക്ഷേത്രത്തിനടുത്തുള്ള ഗുഹയില്‍ പോയി തപസിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഗുഹയ്ക്കുള്ളില്‍ സെറ്റിട്ട് ക്ലീനാക്കിയ പീഠത്തില്‍ (കട്ടിലില്‍) കാഷായം ധരിച്ച് മൂടിപ്പുതച്ചിരുന്ന് ധ്യാനിക്കുന്ന മോദിയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്.ഭൗതീക ജിവിതത്തിന് അവധി കൊടുത്ത് മനസ് ഏകാഗ്രമാക്കാന്‍ ഒറ്റയ്ക്ക്് ഗുഹയില്‍ കയറിയ മോദിയോടൊപ്പം ക്യാമറാമാന്റെ സാനിധ്യം  സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തുകയാണ്.

 

സുരക്ഷാ ജീവനക്കാര്‍ക്കൊപ്പം കുടപിടിച്ച് കേദാര്‍നാഥിലേക്കുള്ള മലചവിട്ടുന്ന മോദിയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഞായാറാഴ്ച നടക്കാനിരിക്കുന്ന അന്തിമ ഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണ പരിപാടികളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം പുലര്‍ച്ചയോടെയാണ് പ്രധാനമന്ത്രി ജോളിഗ്രാന്തി എയര്‍പോര്‍ട്ടിലെത്തിയത്.
കേദാര്‍നാഥിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി നാളെ പുലര്‍ച്ചയോടെയാകും അദ്ദേഹം ബദരി നാഥിലേക്ക് തിരിക്കുക. ഞായാറാഴ്ച രാത്രിയോടെ തന്നെ തിരികെ ദല്‍ഹിയിലെത്തുകയും ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments