
തിരുവനന്തപുരം: ക്ഷേത്രത്തിൽ സംഘർഷം ഉണ്ടാക്കിയ സി പി എം കാരെ കൈകാര്യം ചെയ്ത് ഒതുക്കിയ പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം.
സ്പീക്കർ എ എൻ ഷംസീറിന്റെ സ്വന്തം മണ്ഡലമായ തലശേരിയിലാണ് സംഭവം. ആഭ്യന്തര വകുപ്പിന്റെ സ്ഥലം മാറ്റത്തേ വിപ്ലവകരമായി തലശേരി പോലീസും നേരിട്ടു. സ്ഥലം മാറ്റിയ പോലീസുകാർക്ക് ചെറുത്തു നില്‍പ്പിന്റെ പോരാട്ടങ്ങള്‍ക്ക് കരുത്തായി നിന്നവർ എന്ന
വാക്കുകള്‍ ആലേഖനം ചെയ്ത് പോലീസുകാർ തന്നെ മൊമന്റോകള്‍ നല്കി.
തലശ്ശേരി മണ്ണോളി കാവില്‍ അനാവശ്യമായി പ്രശ്നം ഉണ്ടാക്കി സി.പിഎം ലോക്കല്‍ സെക്രട്ടറിയെയും പാർട്ടി പ്രവർത്തകരെയും കൈകാര്യം ചെയ്ത വനിതാ എസ് ഐ ദീപ്തി വി

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിയും എസ് ഐ അഖില്‍ ടി കെയുമാണ് സ്ഥലം മാറ്റിയത്.
പോലീസ് സേനയിലെ രണ്ട് എസ്.ഐമാരുടെ നേതൃത്വത്തില്‍ യാത്രയയപ്പ് സംഘടിപ്പിച്ച
പരിപാടിയില്‍ സഹപ്രവർത്തകർ നല്കിയ ഉപഹാരത്തിലെ വാചകങ്ങള്‍ പോലീസ് സേനക്ക് തന്നെ നാണക്കേടായി. ചെറുത്തു നില്‍പ്പിന്റെ പോരാട്ടങ്ങള്‍ക്ക് കരുത്തായവർക്ക് നല്കിയ ഉപഹാരം എന്നാണ് അതില്‍ എഴുതിയത്.




