എമ്പുരാൻ റിലീസ് ; വിദ്യാർത്ഥികൾക്കും ജീവനക്കാർക്കുമായി പ്രത്യേക ഷോ ; വിദ്യാർത്ഥികൾക്ക് അവധി പ്രഖ്യാപിച്ച് ബെംഗളൂരുവിലെ കോളേജ്

Spread the love

ആരാധകർ എറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ പുറത്തിറങ്ങുന്ന ‘എമ്പുരാൻ.’ സോഷ്യൽ മീഡിയയിൽ അടക്കം എമ്പുരാനെ കുറിച്ചുള്ള ചർച്ചകളാണ് നിറയുന്നത്. മാർച്ച് 27ന് റിലീസിനെത്തുന്ന ചിത്രത്തിന്റെ ടിക്കറ്റ് വില്പനയും പൊടിപൊടിക്കുകയാണ്.

ഇപ്പോഴിതാ, എമ്പുരാൻ റിലീസ് ദിവസം അവധി പ്രഖ്യാപിച്ചിരിക്കുകയാണ് ബെംഗളൂരുവിലെ ഒരു കോളേജ്. ഗുഡ് ഷെപ്പേഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് എന്ന കോളേജാണ് മാർച്ച് 27ന് അവധി പ്രഖ്യാപിച്ചത്. വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും എമ്പുരാൻ കാണുന്നതിനു വേണ്ടിയാണ് അവധി പ്രഖ്യാപിച്ചതെന്നാണ് റിപ്പോർട്ട്.

വിദ്യാർത്ഥികൾക്കും ജീവനക്കാർക്കുമായി എമ്പുരാന്റെ പ്രത്യക ഷോയും കോളേജ് മാനേജ്മെന്റ് ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. റിലീസ് ദിവസം പ്രത്യേക ഷോ ഒരുക്കിയിട്ടുണ്ടെന്ന് കോളേജ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർച്ച് 27ന് രാവിലെ ആറു മണിയ്ക്കാണ് എമ്പുരാന്റെ ആദ്യ​ ഷോ ആരംഭിക്കുക. മലയാളം സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും മുതൽ മുടക്കേറിയ ചിത്രമെന്ന് പറയപ്പെടുന്ന എമ്പുരാൻ, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും റിലീസിനെത്തും. ആദ്യമായി IMAX-ൽ റിലീസ് ചെയ്യുന്ന മലയാളം സിനിമ എന്ന പ്രത്യകതയും എമ്പുരാനുണ്ട്.

ഹോളിവുഡ്, ബോളിവുഡ് താരങ്ങള്‍ അടക്കം വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. മോഹൻലാൽ, മഞ്ജുവാര്യർ, ടൊവിനോ തോമസ്, സച്ചിൻ ഖേദേക്കർ, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ശിവദ, സായ് കുമാർ, ഫാസിൽ, സുരാജ് വെഞ്ഞാറമൂട്, കാർത്തികേയ ദേവ്, ഒസിയേൽ ജിവാനി, സത്യജിത്ത് ശർമ, ശുഭാംഗി ലത്കർ, ഐശ്വര്യ ഒജ്ഹ, നിഖാത് ഖാൻ, അലക്സ് ഒ’നെൽ , ബെഹ്സാദ് ഖാൻ,

അനീഷ് ജി. മേനോൻ, ജെയ്സ് ജോസ്, നൈല ഉഷ, ജിലു ജോൺ, മൈക്ക് നോവിക്കോവ്, ശിവജി ഗുരുവായൂർ, മുരുഗൻ മാർട്ടിൻ, മണിക്കുട്ടൻ, നയൻ ഭട്ട്, ബൈജു സന്തോഷ്, നന്ദു, സാനിയ ഇയ്യപ്പൻ, എറിക് എബൗനി, സ്വകാന്ത് ഗോയൽ, ആൻഡ്രിയ തിവാദർ, ജെറോം ഫ്ലിൻ, അഭിമന്യു സിംഗ്, കാർത്തിക് എന്നിവരാണ് എമ്പുരാനിലെ പ്രധാന അഭിനേതാക്കൾ.