ശോഭ വരുമോ അതോ കെ സുരേന്ദ്രൻ തുടരുമോ? ബിജെപിയുടെ പുതിയ സംസ്ഥാന പ്രസിഡന്റ് ആരെന്ന് ഇന്നറിയാം; തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം ഇന്ന്; പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുക ഐക്യകണ്ഠേന

Spread the love

തിരുവനന്തപുരം: ബിജെപിയുടെ പുതിയ സംസ്ഥാന പ്രസിഡന്റ് ആരാകുമെന്ന് ഇന്നറിയാം.

സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട ദിവസം ഇന്നാണ്.
ഉച്ചയ്ക്ക് രണ്ടുമുതല്‍ വൈകീട്ട് മൂന്നുമണി വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം.

അതേസമയം, ഒരു പത്രിക മാത്രമേ സമർപ്പിക്കപ്പെടുകയുള്ളൂ എന്നും ഐക്യകണ്ഠേനയാകും പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുക എന്നുമായിരുന്നു ഇന്നലെ പി കെ കൃഷ്ണദാസ് പ്രതികരിച്ചത്.
ഒറ്റപ്പേര് മാത്രമാകും ദേശീയനേതാക്കള്‍ കോർ കമ്മിറ്റിയില്‍ മുന്നോട്ടുവെക്കുക. ഇന്ന് അധ്യക്ഷൻ ആരാകുമെന്ന കാര്യത്തില്‍ വ്യക്തത വരുമെങ്കിലും 24നായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ സുരേന്ദ്രൻ തുടരുമോ പുതിയ നേതാവ് വരുമോ എന്നതിലെ ആകാംക്ഷ ഇപ്പോഴും തുടരുകയാണ്. ശോഭ സുരേന്ദ്രന്റെ പേരും അധ്യക്ഷ പദവിയിലേക്ക് ഉയർന്നു കേള്‍ക്കുന്നുണ്ട്. താഴെത്തട്ട് മുതല്‍ പുനഃസംഘടിപ്പിച്ചാണ് സംസ്ഥാന അധ്യക്ഷനിലേക്ക് പാർട്ടി തെരഞ്ഞെടുപ്പിലേക്ക് എത്തുന്നത്.