
പാലാ: യുവതിയുടെ തുടയെല്ലിൽ ബാധിച്ച അപൂർവ്വ അർബുദം മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. കടുത്തുരുത്തി സ്വദേശിനിയായ 37 കാരിയുടെ കാലിലാണ് അപൂർവ്വ അർബുദ രോഗം പിടിപെട്ടിരുന്നത്.
കാൽമുട്ടിലെ അസഹ്യമായ വേദനയെ തുടർന്ന് ഇവർ മറ്റ് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. എക്സ്റേ പരിശോധനയിൽ തുടയെല്ലിൽ വളർച്ച കണ്ടെത്തിയതിനെ തുടർന്നു സ്കാനിംഗിനു വിധേയയായി. സ്കാനിംഗ് പരിശോധനയിൽ തുടയെല്ലിൽ 15 സെന്റിമീറ്ററോളം വലുപ്പത്തിൽ അർബുദം കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്നാണ് വിദഗ്ധ ചികിത്സക്കായി യുവതി മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിയത്.
ഓർത്തോപീഡിക്സ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.രാജീവ് പി.ബിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അർബുദം കാലിലേക്കുള്ള രക്തക്കുഴലിലേക്കും ഞരമ്പുകളിലേക്കും ബാധിച്ചതായി കണ്ടെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.റോണി ബെൻസൺ, സർജിക്കൽ ഓങ്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ.ജോഫിൻ.കെ.ജോണി എന്നിവരുടെ നിർദേശപ്രകാരം ബയോപ്സി ചെയ്ത് നടത്തിയ പരിശോധനയിലാണ് പരോസ്റ്റിയൽ ഒസ്റ്റിയോസാർക്കോമ എന്ന അപൂർവ്വ എല്ലിന്റെ അർബുദ രോഗമാണ് യുവതിയെ ബാധിച്ചിരിക്കുന്നതെന്നു കണ്ടെത്തിയത്.