video
play-sharp-fill

പേടിയില്ലാതെ മൂർഖൻ പാമ്പിനെ  വലയിലാക്കി നടൻ;  ടൊവിനോ ഇനി ഔദ്യോഗിക ‘സ്നേക്ക് റെസ്ക്യൂവർ

പേടിയില്ലാതെ മൂർഖൻ പാമ്പിനെ വലയിലാക്കി നടൻ; ടൊവിനോ ഇനി ഔദ്യോഗിക ‘സ്നേക്ക് റെസ്ക്യൂവർ

Spread the love

മൂർഖൻ പാമ്പിനെ പേടിയില്ലാതെ വലയിലാക്കി നടൻ ടൊവിനോ തോമസ്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശം അനുസരിച്ച്, സുരക്ഷാ ഉപകരണങ്ങളുമായാണു പാമ്പിനെ പിടികൂടിയത്.

ജനവാസകേന്ദ്രങ്ങളിൽ നിന്നു വിഷപ്പാമ്പുകളെ സുരക്ഷിതമായി പിടികൂടി നീക്കം ചെയ്യുന്ന വനംവകുപ്പിന്റെ ‘സർപ്പ’ പദ്ധതിയുടെ അംബാസഡർ എന്ന നിലയിലാണു ടൊവിനോ പാമ്പുപിടിക്കാൻ പരിശീലനം നേടിയത്.

ഇതോടെ ടൊവിനോ ഔദ്യോഗിക ‘സ്നേക്ക് റെസ്ക്യൂവർ’ ആയി. വനംവകുപ്പിന്റെ വിവിധ പദ്ധതികളുടെ പ്രചാരണത്തിനായി ഇനി ടൊവിനോ സംസ്ഥാനത്തെ കാടുകൾ സന്ദർശിക്കും. കേരളത്തിൽ നാല് വർഷത്തിനിടെ പാമ്പുകടിയേറ്റുള്ള മരണം നാലിലൊന്നായി കുറഞ്ഞിരിക്കുകയാണ്. കേരളത്തിൽ വനംവകുപ്പിന്റെ പരിശീലനം നേടിയ 3000ത്തോളം പാമ്പുപിടിത്തക്കാർ ഉണ്ട് ഇപ്പോൾ ഉണ്ടെന്നതാണ് അതിനുള്ള കാരണം. അവർ സുരക്ഷിതമായി പാമ്പിനെ പിടികൂടി നീക്കം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

രക്ഷാപ്രവർത്തനത്തിനായി നിങ്ങൾക്ക് ഇവരെ സമീപിക്കാമെന്നും വനംവകുപ്പിന്റെ സർപ്പ ആപ്പിലൂടെ ഇവരുടെ സേവനം ഏതുസമയത്തും ഉപയോഗപ്പെടുത്താമെന്നും നടൻ ടൊവിനോ പറയുന്നു.