
കേരളത്തില്‍ സില്‍വര്‍ലൈൻ വരില്ല; കേന്ദ്രത്തിന്റെ അനുമതി ലഭിക്കാൻ സാധ്യതയില്ലെന്ന് മെട്രോമാൻ ഇ. ശ്രീധരൻ
കേരളത്തിലെ സില്‍വർലൈൻ പദ്ധതിയില്‍ നിരവധി പിഴവുകള്‍ ഉള്ളതിനാല്‍ കേന്ദ്ര സർക്കാർ ഒരിക്കലും അനുമതി നല്‍കില്ലെന്ന് മെട്രോ മാൻ ഇ. ശ്രീധരൻ. ചിലരുടെ പ്രതിഷേധങ്ങള്‍ക്ക് വഴങ്ങി വികസന പ്രവർത്തനങ്ങളില്‍ നിന്ന് തന്റെ സർക്കാർ പിന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പിച്ചു പറഞ്ഞിരുന്നു.
‘ഈ പദ്ധതിയില്‍ ധാരാളം സാങ്കേതിക പിഴവുകള്‍ ഉള്ളതിനാല്‍ കേന്ദ്രം അനുമതി നല്‍കുമെന്ന് ഞാൻ കരുതുന്നില്ല, എന്നാല്‍ ബദല്‍ സംവിധാനം മുൻപോട്ട് വെക്കാൻ തയാറാണ്’,ശ്രീധരൻ പറഞ്ഞു.
ബദല്‍ പദ്ധതിക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും ഇ.ശ്രീധരൻ വ്യക്തമാക്കി. കെ-റെയില്‍ കേരളത്തില്‍ വരാൻ ഒരു സാദ്ധ്യതയുമില്ല. പക്ഷേ, അതിന് ഒരു ബദല്‍ പദ്ധതി ഞാൻ കൊടുത്തിട്ടുണ്ട്. ആ പ്രൊപ്പോസല്‍ കേരള സർക്കാരിന് ഇഷ്ടമായിട്ടുണ്ട്. ഞാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ ഇതേക്കുറിച്ച് ചർച്ച നടത്തിയിട്ടുണ്ടെന്നും ഇ.ശ്രീധരൻ കൂട്ടിച്ചേർത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
