
കോട്ടയം: കേന്ദ്ര സര്‍ക്കാരിന് കീഴില്‍ സ്‌പൈസസ് ബോര്‍ഡില്‍ ജോലി നേടാന്‍ അവസരം. എക്‌സിക്യൂട്ടീവ് (ഡെവലപ്‌മെന്റ്) തസ്തികയിലാണ് വിവിധ സംസ്ഥാനങ്ങളിലായി ഒഴിവുകളുള്ളത്.
കേരളത്തില്‍ കൊച്ചിയിലെ ആസ്ഥാനത്തേക്കും, മറ്റ് ഔട്ട് പോസ്റ്റുകളിലേക്കുമായി നിയമനങ്ങള്‍ നടക്കും. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 7ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
തസതിക & ഒഴിവ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്‌പൈസസ് ബോര്‍ഡില്‍ എക്‌സിക്യൂട്ടീവ് (ഡെവലപ്‌മെന്റ്) റിക്രൂട്ട്‌മെന്റ്. ആകെ 06 ഒഴിവുകളിലേക്ക് കരാര്‍ നിയമനമാണ് നടക്കുന്നത്.
കേരളത്തിന് പുറമെ തമിഴ്‌നാട്, സിക്കിം, ഹിമാചല്‍ പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ഒഴിവുകളുണ്ട്.
കേരളം 2, തമിഴ്‌നാട് 1, സിക്കിം 1, ഹിമാചല്‍ പ്രദേശ് 1, പശ്ചിമ ബംഗാള്‍ 1 എന്നിങ്ങനെയാണ് ഒഴിവുകള്‍.
പ്രായപരിധി
40 വയസില്‍ താഴെ പ്രായമുള്ളവരായിരിക്കണം.
യോഗ്യത
ബിഎസ് സി (അഗ്രി/ ഹോര്‍ട്ടികള്‍ച്ചര്‍/ ഫോറസ്ട്രി) ബിരുദം അല്ലെങ്കില്‍ എംഎസ് സി ബോട്ടണി (ജനറല്‍/ സ്‌പെഷ്യലൈസേഷന്‍).
അഗ്രി/ ഹോര്‍ട്ടി മേഖലയിലോ അല്ലെങ്കില്‍ സ്‌പൈസസുമായി ബന്ധപ്പെട്ട മേഖലകളിലെ പ്രവൃത്തി പരിചയം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 30000 രൂപമുതല്‍ 35000 രൂപവരെ പ്രതിമാസ ശമ്പളയിനത്തില്‍ ലഭിക്കും.
തെരഞ്ഞെടുപ്പ്
അപേക്ഷകരില്‍ നിന്ന് എഴുത്ത് പരീക്ഷയോ, ഇന്റര്‍വ്യൂവോ നടത്തിയാണ് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുക.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സ്‌പൈസസ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യുക. ശേഷം കൃത്യമായി പൂരിപ്പിച്ച് ആവശ്യമായ ഡോക്യുമെന്റുകള്‍ സഹിതം [email protected] എന്ന ഐഡിയിലേക്ക് മെയില്‍ ചെയ്യുക. ഇമെയില്‍ അയക്കേണ്ട അവസാന തീയതി ഏപ്രില്‍ 7 ആണ്. അപേക്ഷയുടെ ഹാര്‍ഡ്‌കോപ്പി കൊച്ചി സ്‌പൈസസ് ബോര്‍ഡ് ഓഫീസിലേക്ക് ഏപ്രില്‍ 14ന് മുന്‍പായി എത്തിക്കണം.