
കോട്ടയം: അടുക്കളയില്‍ ഏറെ സ്വീകാര്യതയുളള ഒന്നാണ് ഇന്റക്ഷൻ കുക്കർ. ഗ്യാസ് സ്റ്റൗ പോലെ തന്നെ ഇവയും ആളുകള്‍ പാചകം ചെയ്യാൻ സ്ഥിരമായി ഉപയോഗിക്കുന്നു.
പുക പിടിക്കാതിരിക്കാനും സ്ഥലസൗകര്യവുമൊക്ക ഇന്റക്ഷൻ കുക്കറുകളുടെ പ്രത്യേകതയാണ്. എന്നാല്‍ ഇന്റക്ഷൻ കുക്കറുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. എല്ലാത്തരം പാത്രങ്ങളും ഉപയോഗിച്ച് ഇതില്‍ പാചകം ചെയ്യാൻ സാധിക്കില്ല. വൈദ്യുതിയില്‍ പ്രവർത്തിക്കുന്നത് കൊണ്ട് തന്നെ പാചകം ചെയ്ത് കഴിഞ്ഞതിന് ശേഷം ശരിയായ രീതിയില്‍ വൃത്തിയാക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ അടുപ്പ് എളുപ്പത്തില്‍ കേടുവരാൻ സാധ്യതയുണ്ട്. ഇൻഡക്ഷൻ അടുപ്പ് വൃത്തിയാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതാണ്.
ബേക്കിംഗ് സോഡ ഉപയോഗിക്കാം

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇൻഡക്ഷൻ അടുപ്പില്‍ പറ്റിപ്പിടിച്ച കറയുണ്ടെങ്കില്‍ ബേക്കിംഗ് സോഡയാണ് അതിനുള്ള മാർഗം. ചെറുചൂട് വെള്ളത്തില്‍ ബേക്കിംഗ് സോഡ ചേർത്ത് കുഴമ്പ് രൂപത്തിലാക്കണം. ശേഷം മൃദുവായ തുണി ഉപയോഗിച്ച് ഉരച്ച് വൃത്തിയാക്കാവുന്നതാണ്.
വെള്ളം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാം
വൈദ്യുതിയില്‍ പ്രവർത്തിക്കുന്നത് കൊണ്ട് തന്നെ വെള്ളം വീഴുന്ന സാഹചര്യം ഒഴിവാക്കാം. ക്ലീനറുകള്‍ ഉപയോഗിച്ച് വൃത്തിയാക്കുമ്പോള്‍ അടുപ്പിന്റെ പ്രതലത്തില്‍ ഈർപ്പമില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.
സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കാം
ചെറുചൂടുവെള്ളത്തിനൊപ്പം ഡിഷ് വാഷ് ലിക്വിഡും സോപ്പ് സൊല്യൂഷനും ചേർത്തതിന് ശേഷം തുണി വെള്ളത്തില്‍ മുക്കി തുടച്ചെടുക്കാവുന്നതാണ്.
തണുത്തതിന് ശേഷം വൃത്തിയാക്കാം
ഇൻഡക്ഷൻ അടുപ്പ് പൂർണ്ണമായും ചൂടറിയതിന് ശേഷം മാത്രം വൃത്തിയാക്കാൻ ശ്രദ്ധിക്കുക. ചൂടുള്ള പ്രതലത്തില്‍ വെള്ളം ഉപയോഗിച്ച് വൃത്തിയാക്കാൻ പാടില്ല.
അണ്‍പ്ലഗ് ചെയ്യാം
വൈദ്യുതിയില്‍ പ്രവർത്തിക്കുന്നത് കൊണ്ട് തന്നെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ വൃത്തിയാക്കുന്നതിന് മുൻപ് അണ്‍പ്ലഗ് ചെയ്യേണ്ടതുണ്ട്.