ട്രെയിനിറങ്ങി താമസസ്ഥലത്തേക്ക് പോവുകയായിരുന്ന ബാർ ജീവനക്കാരന്‍റെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി കവർച്ച; കേസിൽ നാല് പേർ അറസ്റ്റിൽ

Spread the love

ഇടുക്കി: ബാർ ജീവനക്കാരന്‍റെ കഴുത്തിൽ കത്തിവെച്ച് കവർച്ച നടത്തിയ കേസിൽ നാല് പേർ പിടിയിൽ.

ഇടുക്കി തങ്കമണി സ്വദേശി വിബിൻ ബിജു (22),ആലുവ സ്വദേശി ജിനോയ് ജേക്കബ്ബ് (33), തൃശൂർ വെള്ളിക്കുളങ്ങര സ്വദേശി ആലീഫ് (24), ആലപ്പുഴ മുതുകുളം സ്വദേശി മുഹമ്മദ് ഫൈസൽ (29) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ഞായറാഴ്ച്ച പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. കണ്ണൂരിലെ വീട്ടിൽ നിന്ന് ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി താമസസ്ഥലത്തേക്ക് പോവുകയായിരുന്നു ശ്രീജേഷ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടയിലാണ് ശ്രീജേഷിനുനേരെ ആക്രമണം ഉണ്ടായത്. ശ്രീജേഷിന്‍റെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തുകയായിരുന്നു.