
ജോസഫ് കട്ടക്കയം അനുസ്മരണം നാളെ കോട്ടയം പ്രസ് ക്ലബിൽ:എംഎൽഎമാരായ മോൻസ് ജോസഫും തിരുവഞ്ചൂർ രാധാകൃഷ്ണനും പങ്കെടുക്കും.
കോട്ടയം: ദീപിക മുൻ ഡെപ്യൂട്ടി എഡിറ്ററും മുതിർന്ന മാധ്യമ പ്രവർത്തകനുമായിരുന്ന ജോസഫ് കട്ടക്കയത്തിന് പ്രസ് ക്ലബ് സ്മരണാഞ്ജലി അർപ്പിക്കുന്നു. നാളെ ശനിയാഴ്ച (22-03-25) ഉച്ചയ്ക്ക് 12ന്
പ്രസ് ക്ലബ് ഹാളിൽ അനുശോചന യോഗം ചേരും.
എംഎൽഎമാരായ മോൻസ് ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പ്രസ് അക്കാദമി മുൻ ചെയർമാനും മുതിർന്ന മാധ്യമപ്രവർത്തകനുമായ സെർജി ആന്റണി, സീനിയർ ജേർണലിസ്റ്റ് ഫോറം സം
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥാന വൈസ് പ്രസിഡന്റ് ഹക്കിം നട്ടാശേരി, മുതിർന്ന മാധ്യമപ്രവർത്തകരായ തേക്കിൻകാട് ജോസഫ്, നടുവട്ടം സത്യശീലൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തും.
പ്രസ് ക്ലബ് പ്രസിഡന്റ് അനീഷ് കുര്യൻ അധ്യക്ഷനാകും. ജോസഫ് കട്ടക്കയത്തിന്റെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുക്കും. അനുസ്മരണ സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.