
‘പുലയർക്ക് പാടത്ത് പണിക്കു പോയാൽ പോരെ’; കാക്കനാട് ജയിലിൽ ഗുരുതരമായ ജാതി അധിക്ഷേപം; ഫാർമസിസ്റ്റിന്റെ പരാതിയിൽ ഡോക്ടർക്കെതിരെ കേസെടുത്ത് പോലീസ്; വണ്ടിയിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പ്രതി ഉപയോഗിച്ച ശുചിമുറി സ്ഥിരമായി കഴുകിച്ചെന്നും പരാതിയിൽ
കൊച്ചി: എറണാകുളം കാക്കനാട് ജില്ലാ ജയിലില്‍ ഗുരുതരമായ ജാതി അധിക്ഷേപമെന്ന് പരാതി. ജില്ലാ ജയിലിലെ ഫാര്‍മസിസ്റ്റിന്‍റെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. ഫാർമസിസ്റ്റ് വി.സി ദീപയുടെ പരാതിയിൽ ഡോക്ടര്‍ ബെല്‍നാ മാര്‍ഗ്രറ്റിനെതിരെയാണ് കേസെടുത്തത്.
‘പുലയര്‍ക്ക് പാടത്ത് പണിക്ക് പോയാല്‍ പോരെ എന്ന് ആക്ഷേപിച്ചു’ എന്നാണ് ദീപ പരാതിയിൽ ആരോപിക്കുന്നുത്. വണ്ടിയിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പ്രതി ഉപയോഗിച്ച ശുചിമുറി സ്ഥിരമായി കഴുകിച്ചു എന്നും പരാതിയിൽ പറയുന്നു.
പരാതിയിൽ കേസെടുത്ത കൊച്ചി സിറ്റി പൊലീസ് ഡോക്ടർക്കെതിരെ അന്വേഷണം തുടങ്ങി. മുഖ്യമന്ത്രിക്കും ദീപ പരാതി നല്‍കിയിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0