
സംസ്ഥാനത്ത് സ്‌കൂൾ ബസുകളിൽ ക്യാമറ നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്. ഏപ്രിൽ ഒന്ന് മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളിലും കോൺട്രാക്റ്റ് ക്യാരേജ് വാഹനങ്ങളിലും ക്യാമറകൾ നിർബന്ധമാക്കി.
മിനിമം മൂന്ന് ക്യാമറകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളിൽ സ്ഥാപിക്കണമെന്ന് മോട്ടോർ വാഹനവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. സ്‌കൂൾ ബസുകളുടെ മുൻ-പിൻ ഭാഗങ്ങൾ, ഉൾവശം എന്നിവടങ്ങളിലെ ദൃശ്യങ്ങൾ വ്യക്തമാകുന്ന തരത്തിൽ മൂന്ന് ക്യാമറകൾ സ്ഥാപിക്കണം.