
കഞ്ചാവ്,എംഡിഎംഎ വിൽപ്പനയിലെ പണം സംബന്ധിച്ച തർക്കം; കോട്ടക്കലിലെ അസം സ്വദേശിയുടേത് കൊലപാതകം; കേസിൽ ഉറ്റ സുഹൃത്തുക്കളായ 4 മലയാളികളെ കസ്റ്റഡിയിലെടുത്ത് പോലീസ്; പിടിയിലായത് കോട്ടക്കൽ, തിരൂരങ്ങാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘം
മലപ്പുറം : കോട്ടക്കലിലെ അസം സ്വദേശിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഉറ്റ സുഹൃത്തുക്കളായ മലയാളികളായ 4 പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
എംഡിഎംഎ, കഞ്ചാവ് വിൽപ്പനയിലെ പണം സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കോട്ടക്കൽ, തിരുരങ്ങാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘമാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. 8 വർഷമായി കേരളത്തിൽ താമസിക്കുന്ന 23 കാരനായ ആസ്സാം സ്വദേശി ഹബീൽ ഹുസൈനാണ് മരിച്ചത്. മുഖ്യ പ്രതി നസറുദ്ദീൻ തിരൂരങ്ങാടി സ്റ്റേഷൻ പരിധിയിൽ റൗഡി ലിസ്റ്റിൽപ്പെട്ട ആളാണ്.
കഞ്ചാവ് വിറ്റതിന്റെ പണം ഉടമസ്ഥന് നൽകാത്തതിലുള്ള ശത്രുതയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0