video
play-sharp-fill

സ്വകാര്യ ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിന്റെ ഗ്ലാസ് തകർത്ത് മോഷണം; കാറിൽ ചാക്കിലാക്കി സൂക്ഷിച്ചിരുന്ന 40ലക്ഷം കവർന്നു; സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വകാര്യ ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിന്റെ ഗ്ലാസ് തകർത്ത് മോഷണം; കാറിൽ ചാക്കിലാക്കി സൂക്ഷിച്ചിരുന്ന 40ലക്ഷം കവർന്നു; സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

Spread the love

കോഴിക്കോട്: പൂവാട്ടുപറമ്പിൽ നിർത്തിയിട്ട കാറിൽനിന്നും 40ലക്ഷം രൂപ കവർന്നതായി പരാതി. സ്വകാര്യ ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിന്റെ ഗ്ലാസ് തകർത്താണ് കവർച്ച.

ആനക്കുഴിക്കര സ്വദേശി റഹീസിന്റെ പണമാണ് നഷ്ടമായത്. പണം ചാക്കിലാക്കിയാണ് സൂക്ഷിച്ചതെന്നാണ് റഹീസ് പറയുന്നത്.

ബൈക്കിലെത്തിയ രണ്ടുപേർ ചാക്കുമായി പോകുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. പണത്തിന്റെ ഉറവിടം സംബന്ധിച്ച് സംശയമുണ്ടെന്നാണ് പോലീസ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യാപിതാവ് നല്‍കിയ പണവും മറ്റൊരിടത്തുനിന്നു ലഭിച്ച പണവും ഒന്നിച്ചു സൂക്ഷിച്ചതാണെന്നാണ് റഹീസിന്റെ മൊഴി. മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം തുടങ്ങി.