video
play-sharp-fill

സെക്സ് എജുക്കേഷൻ നിർബന്ധിത പഠന വിഷയമാക്കാൻ ഒരുങ്ങി സർക്കാർ; 8 മുതൽ 12ാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ആഴ്ചയിൽ 2 ക്ലാസുകൾ; ക്ലാസ് നയിക്കുന്നത് ഡോക്ടർമാരും പോലീസ് ഉദ്യോഗസ്ഥരും; വർഷത്തിൽ 2 തവണ എല്ലാ ക്ലാസിലെയും കുട്ടികൾക്ക് സമഗ്ര ആരോഗ്യ പരിശോധനകൾ ഉണ്ടാകും

Spread the love

ബംഗളൂരു: സെക്സ് എജ്യുക്കേഷൻ നിർബന്ധിത പഠന വിഷയമാക്കാൻ കർണാടക സര്‍ക്കാര്‍ തീരുമാനം.ലഹരിക്കെതിരെ സ്കൂൾ തലത്തിൽ നിന്നേ പ്രതിരോധം സംഘടിപ്പിക്കും.8 മുതൽ 12-ാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സെക്സ് എജ്യുക്കേഷൻ നിർബന്ധിത പഠനവിഷയമാക്കും .

ആഴ്ചയിൽ രണ്ട് ക്‌ളാസുകൾ ആണ് ഉണ്ടാവുക.ഡോക്ടർമാരും പോലിസ് ഉദ്യോഗസ്ഥരും ആണ് ക്ലാസ് എടുക്കുക.വർഷത്തിൽ രണ്ട് തവണ എല്ലാ ക്ലാസുകളിലെയും കുട്ടികൾക്ക് സമഗ്ര ആരോഗ്യ പരിശോധനകൾ ഉണ്ടാവും

പിഎച്ച്സികളിൽ നിന്ന് ഡോക്ടർമാരെ കൊണ്ട് വന്ന് ലഹരി വിരുദ്ധ ക്‌ളാസുകൾ എടുപ്പിക്കും.പ്രശ്നക്കാരായ കുട്ടികൾക്ക് പ്രത്യേകം കൗൺസലിംഗിന് സൗകര്യം ഒരുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാ കോളേജുകളിലും കൗൺസലിംഗ് കമ്മിറ്റികൾ രൂപീകരിക്കും.ഇതിൽ ഒരു വനിതാ അധ്യാപികയെ പെൺകുട്ടികളുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഗണിക്കാനും ആയി പ്രത്യേകം ചുമതലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു