രാവിലെ വീട്ടില്‍ നിന്നും പോയത് കൃഷി സ്ഥലത്തേക്ക്; രാത്രിയായിട്ടും തിരിച്ചെത്തിയില്ല: തിരച്ചിലില്‍ കര്‍ഷകനെ പാടത്ത് സൂര്യാഘാതമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

Spread the love

മാവേലിക്കര: സൂര്യാഘാതമേറ്റ കര്‍ഷകനെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തി.

തെക്കേക്കര വരേണിക്കല്‍ വല്ലാറ്റ് വീട്ടില്‍ പ്രഭാകരന്‍ (73) ആണ് മരിച്ചത്.

ബുധനാഴ്ച ഉച്ചയോടെയാണ് മരിച്ചതെന്ന് കരുതുന്നു. കുറത്തികാട് പാടശേഖരത്തിലെ ചിറക്ക് സമീപം പ്രഭാകരന് നെല്‍കൃഷിയുണ്ട്. കൃഷി നോക്കാനായി രാവിലെ ഏഴരയുടെ വീട്ടില്‍ നിന്ന് ഇറങ്ങിയതാണെന്ന് വീട്ടുകാര്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി ആയിട്ടും കാണാതായതോടെയാണ് തിരച്ചില്‍ തുടങ്ങിയത്.
പ്രദേശത്തും ബന്ധുക്കളുടെ വീട്ടിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

തുടര്‍ന്ന് പാടശേഖരത്തില്‍ നടത്തിയ പരിശോധനയില്‍ രാത്രി 8.40ന് പാടത്ത് വീണ നിലയില്‍ കണ്ടെത്തി. പ്രഭാകരന്റെ സ്‌കൂട്ടര്‍ മറിഞ്ഞ് ശരീരത്തില്‍ വീണ നിലയിലായിരുന്നു. ശരീരമാസകലം പൊള്ളിയ പാടുകള്‍ ഉണ്ടായിരുന്നു.

പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ: രാജമ്മ. മക്കള്‍: പ്രവീഷ്, വിനേഷ്. മരുമകള്‍: അശ്വതി.