video
play-sharp-fill

പ്രമുഖ വാഗ്മിയും കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറിയുമായിരുന്ന പി അപ്പുക്കുട്ടൻ അന്തരിച്ചു

പ്രമുഖ വാഗ്മിയും കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറിയുമായിരുന്ന പി അപ്പുക്കുട്ടൻ അന്തരിച്ചു

Spread the love

പയ്യന്നൂർ: പ്രമുഖ വാഗ്മിയും കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറിയുമായിരുന്ന പി.അപ്പുക്കുട്ടൻ(85) അന്തരിച്ചു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം.

ഏറെക്കാലമായി ചികിത്സയിലായിരുന്നു. അധ്യാപകൻ, സംസ്കാരിക പ്രവർത്തകൻ, പ്രഭാഷകൻ, സാഹിത്യ നിരൂപകൻ, നാടക പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു.

1996 മുതൽ അഞ്ച് കൊല്ലം കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയായും പ്രവർത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ: പരേതയായ സി.പി. വത്സല. മക്കൾ: സി.പി. ശ്രീഹർഷൻ (ചീഫ് കറസ്പോണ്ടന്റ്, മാതൃഭൂമി ഡൽഹി), സി.പി. സരിത, സി.പി. പ്രിയദർശൻ (ഗൾഫ്).

മരുമക്കൾ: ചിത്തരഞ്ജൻ (കേരള ഗ്രാമീണ ബാങ്ക്, കുടിയാൻമല), സംഗീത (അസി.പ്രൊഫസർ ഐഐഎം ഇൻഡോർ), ഹണി( ദുബായ് ).