എക്സൈസിന്റെ മിന്നൽ പരിശോധന; ബെംഗളൂരുവിൽ നിന്നെത്തിച്ച് ബൈക്കിൽ കടത്താൻ ശ്രമിച്ച എംഡിഎംഎയുമായി നിയമ വിദ്യാർത്ഥി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ; ഇവരിൽനിന്ന് 21ഗ്രാം എംഡിഎംഎ പി‌ടിച്ചെടുത്തു

Spread the love

തിരുവനന്തപുരം: നെയ്യാറ്റിൻകരയ്ക്ക് സമീപം എംഡിഎംഎയുമായി നിയമ വിദ്യാർത്ഥി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ പാറശാല കോഴിവിള സ്വദേശി സൽമാൻ (23),​ വള്ളക്കടവ് സ്വദേശി സിദ്ധിക് (34) എന്നിവരെയാണ് പിടികൂടിയത്.

ഇവരിൽ നിന്ന് 21ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പിടിയിലായ സൽമാൻ പാറശാലക്ക് സമീപത്തെ ലോ കോളേജിലെ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥിയാണ്.

ബെംഗളൂരുവിൽ നിന്ന് ശേഖരിച്ച എം.ഡി.എം.എ ബസിൽ നാഗർകോവിലിൽ എത്തിച്ച് അവിടെനിന്ന് ബൈക്കിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് കോവളം കാരോട് ബൈപ്പാസിന്റെ തിരിപുറം മണ്ണക്കല്ലിൽവെച്ച് എക്സൈസ് സംഘം പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രഹസ്യ വിവരണത്ത തുടർന്ന് സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌കോഡിലെ ഉദ്യോഗസ്ഥരും തിരുവനന്തപുരം എക്‌സൈസ് ഐ.ബി യൂണിറ്റും തിരുപുറം റെയിഞ്ചിലെ ഉദ്യോഗസ്ഥരും ഇന്നലെ ഉച്ചയോടെയാണ് ബൈപ്പാസിൽ പരിശോധനക്കെത്തിയത്. ഇത് വിൽപനയ്ക്കെത്തിച്ചതാണെന്ന്
എക്സൈസ് അറിയിച്ചു.