video
play-sharp-fill

എറ്റുമാനൂർ നഗരസഭയിലെ വികെബി റോഡ് ഗതാഗതയോഗ്യമല്ലാതായിട്ട് വർഷങ്ങൾ; കാൽനടയാത്ര പോലും ദുസഹം; ആഴ്‌ചകൾക്ക് മുൻപ് ധൃതിപിടിച്ച് പണി നടത്തിയതോടെ പരിസരവാസികൾ ദുരിതത്തിൽ; മഴ പെയ്തതോടെ റോഡിൽ കെട്ടികിട്ടക്കുന്ന മലിനജലം വീടുകളിലേക്ക് ഒഴുകുന്നു; തിരിഞ്ഞ് നോക്കാതെ അധുകൃതർ

എറ്റുമാനൂർ നഗരസഭയിലെ വികെബി റോഡ് ഗതാഗതയോഗ്യമല്ലാതായിട്ട് വർഷങ്ങൾ; കാൽനടയാത്ര പോലും ദുസഹം; ആഴ്‌ചകൾക്ക് മുൻപ് ധൃതിപിടിച്ച് പണി നടത്തിയതോടെ പരിസരവാസികൾ ദുരിതത്തിൽ; മഴ പെയ്തതോടെ റോഡിൽ കെട്ടികിട്ടക്കുന്ന മലിനജലം വീടുകളിലേക്ക് ഒഴുകുന്നു; തിരിഞ്ഞ് നോക്കാതെ അധുകൃതർ

Spread the love

എറ്റുമാനൂർ: നഗരസഭയുടെ 34, 35 വർഡുകളുടെ അതിർത്തിയായ വികെബി റോഡ് പൊട്ടിപൊളിഞ്ഞ ഗതാഗത യോഗ്യമല്ലാതായിട്ട് വർഷങ്ങളായിട്ടും നടപടിയെടുക്കാതെ അധികൃതർ.

വർഷങ്ങളായി കാൽനടയാത്ര പോലും ദുസഹമായി പൊട്ടിപൊളിഞ്ഞു കിടക്കുന്ന റോഡിന്റെ നവീകരണം ആവശ്യപ്പെട്ട് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വകുപ്പ്മന്ത്രിക്കുൾപ്പെടെ പരാതി നൽകിയിരുന്നു.

കരാറുകാർ പ്രവൃത്തി ഏറ്റെടുക്കുന്നില്ലെന്നായിരുന്നു നഗരസഭയുടെ പക്ഷം. മന്ത്രി വി.എൻ. വാസവനും വിഷയത്തിൽ ഇടപെട്ടു. നഗരസഭയുടെ അലംഭാവം തുടർന്നാൽ നേരിട്ട് നിർമാണ പ്രവൃത്തികൾ ചെയ്യിക്കുന്നതിനുള്ള ക്രമീകരണങ്ങൾ താൻ ചെയ്യാമെന്ന് വാസവൻ നാട്ടുകാർക്ക് വാക്ക് നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏതാനും ദിവസങ്ങൾക്കുള്ളിൽ നഗരസഭാ അധികൃതർ പണികൾ നടത്തിയെങ്കിലും നാട്ടുകാർ തൃപ്തരല്ല. വർക്ക് നടക്കുമ്പോൾ അവിടെ വന്ന് നിന്ന് ചിത്രങ്ങളെടുത്ത് തന്റെ മിടുക്ക് കൊണ്ടാണ് പണി നടന്നതെന്ന അവകാശവാദവുമായി സമൂഹമാധ്യമങ്ങളിൽ പ്രചരണം നടത്തിയ വാർഡ് കൗൺസിലറുടെ നടപടികളിലും നാട്ടുകാർക്ക് അമർഷമുണ്ട്. ധൃതി പിടിച്ച് ചെയ്ത ടാറിംഗ് ജോലികളുടെ ഗുണനിലവാരത്തിലും നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നു.

വികെബി റോഡ് വർഷങ്ങളായി പൊട്ടിപൊളിഞ്ഞ യാത്രായോഗ്യമല്ലാതായി കിടക്കുകയാണ്. എറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് മുന്നോടിയായി എതാനും ആഴ്‌ചകൾക്കുമുമ്പ് ധൃതിപിടിച്ച് റോഡ് പണി നടത്തിയെങ്കിലും ഇപ്പോൾ ഈ റോഡിനിരുവശവും താമസിക്കുന്നവരും ഈ വഴി യാത്ര ചെയ്യുന്നവരും അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല.

ടാർ ചെയ്ത ഭാഗം താഴ്ന്നു കിടക്കുന്നതും ഇരുവശത്തും ഓടകളില്ലാത്തതും മണ്ണ് കൂട്ടിയിട്ടിരിക്കുന്നതും മൂലം മഴവെള്ളവും മറ്റ് സ്ഥലങ്ങളിൽനിന്ന് മാലിന്യങ്ങൾ സഹിതം ഒഴുകിവരുന്ന വെള്ളവും റോഡിന് നടുക്ക് കെട്ടികിടക്കുന്നു. ഈ മലിനജലം റോഡിൻ്റെ ഇരുവശവുമുള്ള വീടുകളിലേക്ക് ഒഴുകുന്നത് ബുദ്ധിമുട്ടുണ്ടാക്കുകയാണ്.

ഇത് പകർച്ചവ്യാധികൾക്ക് കാരണവുമാകുന്നുണ്ട്. പല വീടുകളിലും കൊച്ചുകുട്ടികളും വയോധികരും താമസിക്കുന്നുണ്ട്.

ഈ വീടിന് എതിർവശത്ത് ഓടയുണ്ടെങ്കിലും റോഡ് താഴ്ന്ന് കിടക്കുന്നതും റോഡരികിൽ മണ്ണിട്ട് പൊക്കിയിരിക്കുന്നതും നിരൊഴുക്ക് സാധ്യമാകാതെ വരുന്നു.

കോൺക്രീറ്റ് ചെയ്ത ഭഗത്തിനിരുവശവും വെള്ളം കെട്ടികിടക്കുന്നു എന്ന് മാത്രമല്ല വെള്ളം സമീപത്തെ വീടുകളിലേക്ക് ഒഴുകിയിറങ്ങുകയുമാണ്. വേഡ് നവീകരണവേളയിൽ എടുത്ത മണ്ണ് മുഴുവൻ റോഡരികിൽ പലയിടത്തായി കൂട്ടിയിട്ടിരിക്കുകയാണ്. റോഡ് പണിക്ക് നേതൃത്യം കൊടുത്ത കൗൺസിലർ അവരുടെ തറവാട് വീട്ടിലേക്ക് വെള്ളം കേറാത്ത വിധം ആ വീടിന് മുന്നിൽ മാത്രമാണ് ഓട നിർമിച്ചിട്ടുള്ളത്.

ഒരു ചെറിയ മഴ പെയ്താൽ കാൽനട യാത്ര പോലും ദുസഹമാകുന്ന വിധമാണ് റോഡിൻ്റെ നവീകരണം നടത്തിയിട്ടുള്ളത്. ആയതിനാൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനാവശ്യമായ നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്നാണ് പരിസരവാസികളുടെ ആവശ്യം.