സംസ്ഥാനത്ത് വേനല്‍ മഴയും കാറ്റും ശക്തമാകുന്നു; വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Spread the love

കൊച്ചി: സംസ്ഥാനത്ത് വേനല്‍ മഴയും കാറ്റും ശക്തമാകുന്നു.

വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.

മഴയ്ക്കൊപ്പം പരമാവധി 40 കിലോമീറ്റർ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേനല്‍ മഴ ശക്തമായതോടെ ചൂടിന് നേരിയ ആശ്വാസമുണ്ടെങ്കിലും യുവി ഇൻഡക്സ് വികരണ തോത് ഉയർന്ന് നില്‍ക്കുകയാണ്. ജാഗ്രതയുടെ ഭാഗമായി പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ 3 വരെയുള്ള വെയില്‍ ഏല്‍ക്കരുതെന്നും മുന്നറിയിപ്പുണ്ട്.