video
play-sharp-fill

നല്ല കപ്പ നാളികേര പാലില്‍ വറ്റിച്ചു എടുത്തത് ഇഷ്ടമാണോ? നാടൻ സ്റ്റൈലില്‍ ഒരു പാല്‍ക്കപ്പ റെസിപ്പി ഇതാ

നല്ല കപ്പ നാളികേര പാലില്‍ വറ്റിച്ചു എടുത്തത് ഇഷ്ടമാണോ? നാടൻ സ്റ്റൈലില്‍ ഒരു പാല്‍ക്കപ്പ റെസിപ്പി ഇതാ

Spread the love

കോട്ടയം: നാടൻ സ്റ്റൈലില്‍ ഒരു പാല്‍ക്കപ്പ തയ്യാറാക്കിയാലോ? നല്ല കപ്പ നാളികേര പാലില്‍ വറ്റിച്ചു എടുത്ത് ഉണ്ടാക്കുന്നതിനെയാണ് പാല്‍ക്കപ്പ എന്ന പറയുന്നത്.

ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. കപ്പ – ഒരു കിലോ
2. ഉപ്പ് – ആവശ്യത്തിന്
3. തേങ്ങ ചിരകിയത് – ഒന്നര കപ്പ്
4. ചുവന്നുള്ളി – 10 അല്ലി
5. വെളുത്തുള്ളി – നാല് അല്ലി
6. പച്ചമുളക് – 4 എണ്ണം
7. കറിവേപ്പില – ഒരു തണ്ട്
8. ജീരകം – അര ടീസ്പൂണ്‍
9. വെളിച്ചെണ്ണ – രണ്ട് ടേബിള്‍സ്പൂണ്‍
10. ചുവന്നുള്ളി അരിഞ്ഞത് – കാല്‍ കപ്പ്
11. വറ്റല്‍മുളക് – 4 എണ്ണം
12. കറിവേപ്പില – രണ്ടു തണ്ട്
തയാറാക്കുന്ന വിധം

കപ്പ ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് കഴുകി വൃത്തിയാക്കി വയ്ക്കുക. തേങ്ങ ചിരകിയതിലേക്ക് മുക്കാല്‍ കപ്പ് വെള്ളം ചേർത്ത് മിക്സിയില്‍ നന്നായി അടിച്ച്‌ ഒന്നാം തേങ്ങപ്പാല്‍ പിഴിഞ്ഞെടുക്കുക. ഇതിലേക്ക് വീണ്ടും മുക്കാല്‍ കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി അരച്ച്‌ രണ്ടാം പാലും പിഴിഞ്ഞെടുക്കുക. രണ്ടു പാലും കൂടി ഒന്നിച്ചു രണ്ട് കപ്പ് വേണം. 4 മുതല്‍ 8 വരെയുള്ള ചേരുവകള്‍ മിക്സിയില്‍ ചതച്ചുവയ്ക്കുക.ഒരു വലിയ പാത്രത്തില്‍ വെള്ളം തിളപ്പിച്ച്‌ കപ്പ ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ല മയത്തില്‍ വേവിച്ചെടുക്കുക.

കപ്പയിലെ വെള്ളം ഊറ്റി കളഞ്ഞതിനുശേഷം ചതച്ച മസാലയും, തേങ്ങാപാലും, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. (ഒരു തടി തവി വച്ച്‌ കപ്പ ഉടച്ച്‌ എടുത്താല്‍ ഒന്നുകൂടി നന്നായിരിക്കും.) നന്നായി കുറുകുന്നതുവരെ തിളപ്പിച്ച്‌ വറ്റിക്കുക. ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച്‌ കറിവേപ്പിലയും വറ്റല്‍ മുളകും ചുവന്നുള്ളിയും മൂപ്പിക്കുക. ഉള്ളി നല്ല ബ്രൗണ്‍ നിറം ആയി കഴിയുമ്ബോള്‍ വേവിച്ച കപ്പയിലേക്ക് ചേർത്ത് യോജിപ്പിക്കുക. സ്വാദിഷ്ടമായ പാല്‍ കപ്പ തയ്യാർ.