video
play-sharp-fill

മുണ്ടക്കയം പഞ്ചായത്തിലെ പുഞ്ചവയലില്‍ എട്ടുപേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു ; കിണറ്റില്‍നിന്നു വെള്ളം കുടിച്ച ഒരു കുടുംബത്തിലെ മൂന്നുപേർക്കും സമീപത്തെ കടയിലുള്ളവർക്കുമാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് ; ജാഗ്രതാനിർദേശവുമായി ആരോഗ്യവകുപ്പ്

മുണ്ടക്കയം പഞ്ചായത്തിലെ പുഞ്ചവയലില്‍ എട്ടുപേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു ; കിണറ്റില്‍നിന്നു വെള്ളം കുടിച്ച ഒരു കുടുംബത്തിലെ മൂന്നുപേർക്കും സമീപത്തെ കടയിലുള്ളവർക്കുമാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് ; ജാഗ്രതാനിർദേശവുമായി ആരോഗ്യവകുപ്പ്

Spread the love

മുണ്ടക്കയം: മുണ്ടക്കയം പഞ്ചായത്തിലെ പുഞ്ചവയലില്‍ എട്ടുപേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ജാഗ്രതാനിർദേശവുമായി ആരോഗ്യവകുപ്പ് രംഗത്ത്. പുഞ്ചവയല്‍ ടൗണില്‍ സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍നിന്നു വെള്ളം കുടിച്ച ഒരു കുടുംബത്തിലെ മൂന്നുപേർക്കും സമീപത്തെ കടയിലുള്ളവർക്കും ഉള്‍പ്പെടെ എട്ടുപേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരിക്കുന്നത്. തുടർന്ന് ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ കിണർ ക്ലോറിനേഷൻ നടത്തി ശുചീകരിക്കുകയും മേഖലയില്‍ ജാഗ്രതാനിർദേശം നല്‍കുകയും ചെയ്തു.

പ്രദേശത്ത് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന രണ്ട് സോഡാ ഫാക്ടറികള്‍ ആരോഗ്യവകുപ്പ് അടപ്പിച്ചു. ആശാപ്രവര്‍ത്തകര്‍ ഭവനസന്ദര്‍ശനം നടത്തി ജാഗ്രതാനിര്‍ദേശങ്ങള്‍ നല്‍കിവരികയാണ്. തുടര്‍ന്നു ജില്ലാ മെഡിക്കല്‍ ടീം, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ മുണ്ടക്കയം പഞ്ചായത്തില്‍ അവലോകനയോഗം നടത്തി.

മുണ്ടക്കയം കുടുംബാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. സീന എസ്. ഇസ്മായില്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ് മാത്യു, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഉല്ലാസ് കുമാര്‍, എസ്. സ്മിത എന്നിവരുടെ നേതൃത്തിലായിരുന്നു പരിശോധന നടത്തിയത്. മേഖലയില്‍ നിരീക്ഷണം ശക്തമാക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group