പോലീസ് വീട്ടിൽ വന്നു പോയതിനു പിന്നാലെ യുവാവ് എലിവിഷം കഴിച്ചു: നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോൾ കിണറ്റിൽ ചാടി മരിച്ചു

Spread the love

ചീമേനി: വിഷം കഴിച്ച ശേഷം യുവാവ് കിണറില്‍ ചാടി മരിച്ചു. ചീമേനി ചെബ്രകാനത്തെ ബാബു-മാധവി ദമ്പതികളുടെ മകൻ അനീഷ് (36) ആണ് മരിച്ചത്.രാത്രി 12 മണിക്ക് വീട്ടില്‍

ബഹളം വയ്ച്ചപ്പോള്‍ പോലീസ് വന്ന് അനീഷിനു താക്കീത് നല്കിയിരുന്നു
പോലീസ് പോയപ്പോള്‍ എലിവിഷം എടുത്ത് കഴിച്ചു. തുടർന്ന് രക്ഷിക്കാൻ അയല്‍ വാസികള്‍

എത്തിയപ്പോള്‍ ഓടി അനീഷ് കിണറില്‍ ചാടി മരിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവരമറിഞ്ഞ് ഫയർഫോഴ്സ് എത്തി യുവാവിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അനീഷിനെ നേരത്തെ ഡി-അഡിക്ഷൻ സെന്ററില്‍

പ്രവേശിപ്പിച്ചിരുന്നുവെന്നാണ് വിവരം. ഭാര്യ: ശ്രീതു. മക്കള്‍: ആദ്യദേവ്, സൂര്യദേവ്, കാശിദേവ്.

സഹോദരി: നിഷ. സംഭവത്തില്‍ ചീമേനി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റ് മോർടത്തിനായില്‍ ജില്ലാ ആശുപത്രി മോർചറിയിലേക്ക് മാറ്റി