
ഉത്സവത്തിനിടെ എയര്‍ഗണ്ണുമായി അഭ്യാസ പ്രകടനം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്
പാലക്കാട്: തൃത്താലയില്‍ ഉത്സവ ആഘോഷ വരവിനിടയില്‍ എയർഗണ്ണുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിനെതിരെ കേസെടുത്തു.
തൃത്താല ഒതളൂർ സ്വദേശി ദില്‍ജിത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. തൃത്താല വേങ്ങശേരിക്കാവ് പൂരത്തിനിടെയാണ് സംഭവം.
ഉത്സവ പരിപാടികള്‍ക്കിടയില്‍ എയർഗണ്‍ പ്രദർശിപ്പിച്ചതിനും അത് അശ്രദ്ധമായി കൈകാര്യം ചെയ്‌തതിനുമാണ് കേസെടുത്തിരിക്കുന്നത്. പെരുമ്പിലാവില്‍ നിന്നാണ് യുവാവ് എയർഗണ്‍ വാടയ്‌ക്കെടുത്തതെന്ന് പൊലീസ് കണ്ടെത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

താൻ വാടക സാധനങ്ങള്‍ എടുക്കുന്ന കടയില്‍ നിന്നും പ്രദർശന വസ്‌തു എന്ന നിലയ്‌ക്ക് വാടകയ്‌ക്ക് എടുത്തതാണെന്നും യഥാർത്ഥ എയർഗണ്‍ ആണെന്ന് അറിയില്ലായിരുന്നു എന്നുമാണ് ദില്‍ജിത് പൊലീസിനോട് പറഞ്ഞത്.
Third Eye News Live
0