play-sharp-fill
പ്രണയത്തിന് മുൻപിൽ കാൻസർ അടിയറവു പറഞ്ഞു;പ്രതീക്ഷയുടെ പുതിയ കുറിപ്പ് പങ്കുവെച്ച് സച്ചിൻ

പ്രണയത്തിന് മുൻപിൽ കാൻസർ അടിയറവു പറഞ്ഞു;പ്രതീക്ഷയുടെ പുതിയ കുറിപ്പ് പങ്കുവെച്ച് സച്ചിൻ

സ്വന്തംലേഖിക

കൊച്ചി: സച്ചിൻ-ഭവ്യ പ്രണയദമ്പതികളെ ദൈവം കൈവിട്ടില്ല. ഇരുവരുടേയും പ്രണയത്തിനു മുന്നിൽ കാനസർ ഒടുവിൽ അടിയറവ് പറഞ്ഞു. ഭവ്യയ്ക്ക് അസുഖം ഉണ്ടെന്ന് കണ്ടെത്തിയപ്പോൾ മുതൽ ഇരുവരും സോഷ്യൽമീഡിയയിൽ നിറഞ്ഞ് നിന്നിരുന്നു. കാൻസറിനു മുന്നിൽ പൊരുതുന്ന ഇരുവർക്കും നിറഞ്ഞ കൈയ്യടികളാണ് മലയാളികൾ നൽകിയത്. പ്രാർത്ഥനകൾക്കെല്ലാം നന്ദിയറിയിച്ച്, മരുന്നിനൊപ്പം സ്‌നേഹവും പിന്തുണയും കൂടിയായപ്പോൾ കാൻസർ തോറ്റ് മടങ്ങുന്നതിന്റെ വിവരങ്ങൾ സച്ചിൻ നേരത്തെ പങ്കുവച്ചിരുന്നു.ഇപ്പോൾ പ്രതീക്ഷയുടെ പുതിയ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സച്ചിൻ. കാൻസറിനെതിരായ പടയൊരുക്കം വിജയം കാണുന്ന സന്തോഷമാണ് പങ്കുവച്ചിരിക്കുന്നത്.അസുഖം നോർമലായി വന്നിട്ടുണ്ട്. കീമോ നിർത്തിയിരിക്കുന്നു. സ്‌കാനിങ്ങിൽ നിലവിൽ ഇപ്പോൾ അസുഖം കാണുന്നില്ല. പക്ഷെ ചെറിയ ചെറിയ രോഗാണുക്കൾ ശരീരത്തിൽ ഉണ്ടെങ്കിൽ കാണാൻ കഴിയില്ല. സർജറി ചെയ്ത ഭാഗത്തു അതായത് മുറിച്ചു മാറ്റിയ എല്ലിന്റെ എഡ്ജിൽ ഈ അസുഖത്തിന്റെ കുറച്ചു രോഗാണുക്കൾ ഉണ്ടെന്നു അന്ന് ഡോക്ട്ടറുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അപ്പോൾ ആ ഭാഗങ്ങളിലെ രോഗാണുക്കളെ ഇല്ലായ്മ ചെയ്യാൻ റേഡിയേഷൻ വേണ്ടിവരും. 54 യൂണിറ്റ് റേഡിയേഷൻ 30 ദിവസങ്ങളായി ചെയ്യേണ്ടിവരും. ഈ മാസം 22 ന് എറണാകുളം ലേക്ഷോർ ഹോസ്പിറ്റലിൽ റേഡിയേഷൻ തുടങ്ങുമെന്നും സച്ചിൻ കുറിച്ചു.തന്റെ പ്രണയിനിക്ക് കാൻസറാണെന്നറിഞ്ഞിട്ടും ജീവിതത്തിലേക്ക് ചേർത്ത് നിർത്തുകയായിരുന്നു സച്ചിൻ. കാൻസറിന്റെ വേദനയിലും ഭവ്യയെ അവന്റെ ജീവിതത്തിലേക്ക് കൂട്ടിയിരുന്നു. എല്ലിൽ പടർന്നു പിടിക്കുന്ന ക്യാൻസറാണ് ഭവ്യയ്ക്ക്.അസഹ്യമായ ഒരു പുറം വേദനയിലൂടെയാണ് കാൻസറിന്റെ ആദ്യ ലക്ഷണങ്ങൾ ഭവ്യയിൽ കണ്ടുതുടങ്ങുന്നത്. വിദഗ്ധ പരിശോധനയിൽ കാൻസറാണെന്ന് സ്ഥിരീകരിച്ചു. കാൻസറിനേക്കാൾ മുകളിൽ തന്നെയാണ് പ്രണയമെന്ന് പറഞ്ഞ് സച്ചിൻ അവളെ ചേർത്തുനിർത്തി. ‘പ്രിയപ്പെട്ട സുഹൃത്തുക്കളെ. സ്‌കാനിങ് റിപ്പോർട്ട് വന്നു.അസുഖം നോർമലായി വന്നിട്ടുണ്ട്, കീമോ നിർത്തിയിരിക്കുന്നു.pet ct സ്‌കാനിങ്ങിൽ നിലവിൽ ഇപ്പോൾ അസുഖം കാണുന്നില്ല. പക്ഷെ ചെറിയ ചെറിയ രോഗാണുക്കൾ ശരീരത്തിൽ ഉണ്ടെങ്കിൽ കാണാൻ കഴിയില്ല.സർജറി ചെയ്ത ഭാഗത്തു അതായത് മുറിച്ചു മാറ്റിയ എല്ലിന്റെ എഡ്ജിൽ ഈ അസുഖത്തിന്റെ കുറച്ചു രോഗാണുക്കൾ ഉണ്ടെന്നു അന്ന് ഡോക്ട്ടറുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.അപ്പോൾ ആ ഭാഗങ്ങളിലെ രോഗാണുക്കളെ ഇല്ലായിമ്മ ചെയ്യാൻ റേഡിയേഷൻ വേണ്ടിവരും. 54 യൂണിറ്റ് റേഡിയേഷൻ 30 ദിവസങ്ങളായി ചെയ്യേണ്ടിവരും. ഇന്ന് റേഡിയേഷൻ ചെയ്യുന്ന ഡോക്ടറെ കണ്ടു സംസാരിച്ചു.. അതിനു വേണ്ട നടപടികൾ ചെയ്തിട്ടുണ്ട്.. ഈ മാസം22 ന് എറണാകുളം ലേക്ഷോർ ഹോസ്പിറ്റലിൽ റേഡിയേഷൻ തുടങ്ങും. ശനിയും,ഞായറും റേഡിയേഷൻ ഇല്ലാത്തതിനാൽ. 6 ആഴ്ച അവിടെ നിൽകേണ്ടിവരും.ഇപ്പോൾ 16 കീമോയും, 1 ഓപ്പറേഷനും കഴിഞ്ഞിരിക്കുന്നു.ഇനി 30 റേഡിയേഷനുംകൂടി പറഞ്ഞിരിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനയുടെയും, സഹായത്തിന്റെയും ഫലമായിട്ടാണ് ഇതുവരെയെത്തിയത്. എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും എന്നുമുണ്ടായിരിക്കുന്നതാണ് ‘.