play-sharp-fill
പാവങ്ങളുടെ പോക്കറ്റിൽ കൈയിട്ട് വാരി ബാങ്കുകൾ; സി ഡി എമ്മുകളിലെ നിക്ഷേപത്തിനും ഇനി ഫീസ്

പാവങ്ങളുടെ പോക്കറ്റിൽ കൈയിട്ട് വാരി ബാങ്കുകൾ; സി ഡി എമ്മുകളിലെ നിക്ഷേപത്തിനും ഇനി ഫീസ്

സ്വന്തംലേഖകൻ

കൊച്ചി:ന്യൂ ജനറേഷൻ ബാങ്കുകളിൽ കാഷ് ഡെപ്പോസിറ്റ് മെഷീനുകളിൽ (സി.ഡി.എം.) വൈകുന്നേരത്തിനുശേഷം പണം നിക്ഷേപിക്കുന്നതിന് ഉപയോക്താക്കളിൽനിന്ന് നിരക്ക് ഈടാക്കുന്നു. ഇതുവരെ സൗജന്യമായിരുന്നു സേവനം.ഓരോ ആയിരം രൂപയ്ക്കും നാലുരൂപ വീതമാണ് സേവനനിരക്ക് ഈടാക്കുന്നത്.ബാങ്കിലെ പണമിടപാട് സമയം കഴിഞ്ഞ് രണ്ടുമണിക്കൂർവരെ സൗജന്യമായി പണം നിക്ഷേപിക്കാം. അതുകഴിഞ്ഞ് പിറ്റേന്ന് രാവിലെ ബാങ്ക് പ്രവർത്തനം തുടങ്ങുന്നതുവരെയുള്ള സമയത്ത് പണം നിക്ഷേപിക്കുന്നതിനാണ് നിരക്ക് ഈടാക്കുന്നത്.ഏതുസമയത്തും പണം നിക്ഷേപിക്കാമെന്ന സൗകര്യമായിരുന്നു സി.ഡി.എമ്മുകളിലൂടെ ലഭിച്ചിരുന്നത്.മറുനാടൻതൊഴിലാളികൾ ഉൾപ്പെടെ പലരും ജോലിസമയം കഴിഞ്ഞ് രാത്രിയാണ് പണം നിക്ഷേപിച്ചിരുന്നത്. ഇപ്പോളതിന് സേവനനിരക്ക് നൽകേണ്ടിവരുന്നത് ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കുന്നു.ബാലൻസ് ഇല്ലാത്തതിനും എ.ടി.എം. ഉപയോഗത്തിനും പണം ഈടാക്കുന്നതിന് പുറമേയാണ് ഇപ്പോൾ പുതിയ സേവനനിരക്കുകൾ ഈടാക്കുന്നത്.