
ശബരിമലയില്‍ ദര്‍ശന സമയത്തില്‍ മാറ്റം; ഇനിമുതല്‍ എല്ലാ മാസ പൂജകള്‍ക്കും പുലര്‍ച്ചെ നടതുറക്കുന്നത് രാവിലെ അഞ്ചിനായിരിക്കും
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ ദർശന സമയത്തില്‍ മാറ്റം വരുത്തി ദേവസ്വം ബോർഡ്.
മാസപൂജകള്‍ക്കുള്ള ദർശന സമയത്തിലാണ് മാറ്റം.
ഇനിമുതല്‍ എല്ലാ മാസ പൂജകള്‍ക്കും പുലർച്ചെ നടതുറക്കുന്നത് രാവിലെ അഞ്ചിനായിരിക്കും. പകല്‍ ഒന്നിന് നടയടക്കും. വൈകിട്ട് നാലിന് നട തുറക്കും.
രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കും. സിവില്‍ ദർശനത്തി നും (ഇരുമുടിക്കെട്ട് ഇല്ലാതെയുള്ള ദർശനം) പുതിയ സമയക്രമം ഏർപ്പെടുത്തി. രാവിലെ നട തുറന്നശേഷം ആറ് മുതല്‍ മാത്രമേ സിവില്‍ ദർശനം ഉണ്ടാവുകയുള്ളൂ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി 9.30ന് സിവില്‍ ദർശനത്തിനുള്ള സമയക്രമം അവസാനിക്കും. പുതിയ സമയക്രമം ചൊവ്വ മുതല്‍ നടപ്പിലാക്കും. തിരക്ക് പരിഗണിച്ചും ഇരുമുടിക്കെട്ടുമായി വരുന്നവർക്ക് കൂടുതല്‍ ദർശന സമയം ഏർപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് പുതിയ ക്രമീകരണം.
Third Eye News Live
0