സുനിത വില്യംസും ബുച്ച്‌ വില്‍മോറും ഇന്ന് മടങ്ങും; 17 മണിക്കൂര്‍യാത്ര; ബുധനാഴ്ച ഭൂമിയിലെത്തും; ഡ്രാഗണ്‍ പേടകം ഇറങ്ങുന്നത് ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് കടലിൽ

Spread the love

ന്യുയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം പൂർത്തിയാക്കിയ ക്രൂ 9 സംഘം ഇന്ന് ഭൂമിയിലേക്ക് പുറപ്പെടും.

സുനിത വില്യംസ്, ബുച്ച്‌ വില്‍മോർ, നിക് ഹേഗ്, അലക്സാണ്ടർ ഗോർബനോവ് എന്നിവരാണ് ക്രൂ 9 സംഘത്തിലെ അംഗങ്ങള്‍. രാവിലെ എട്ടേ കാലോടെ നാല് യാത്രികരും യാത്ര ചെയ്യുന്ന സ്‌പേസ് എക്സിന്റെ ഡ്രാഗണ്‍ ഫ്രീഡം പേടകത്തിന്റെ വാതിലുകള്‍ അടയും.

പത്തേ മുപ്പത്തിയഞ്ചോടെ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് വേർപ്പെടും. തുടർന്ന് പതിനേഴ് മണിക്കൂറോളം നീളുന്ന യാത്രയ്ക്ക് ശേഷം ബുധനാഴ്ച പുലർച്ചെ 3:27ഓടെയാകും പേടകം ഭൂമിയില്‍ ഇറങ്ങുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് കടലിലാണ് ഡ്രാഗണ്‍ പേടകം ഇറങ്ങുന്നത്.