മണിപ്പുഴ ലുലുമാളിന് മുൻപിലെ കുരുക്കഴിയും; തേർഡ് ഐ ന്യൂസിൻ്റെ പരാതിയിൻമേൽ നടപടി തുടങ്ങി ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി; ലുലുമാളിന് മുൻപിലെ കയ്യേറ്റം തിരിച്ചു പിടിക്കും; ട്രാഫിക് കുരുക്കഴിക്കാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാൻ ആവശ്യപ്പെട്ട് ചിങ്ങവനം എസ് എച്ച് ഒയ്ക്ക് നോട്ടീസ്

Spread the love

കോട്ടയം: ലുലുമാൾ എന്ന സ്ഥാപനം നഗരത്തിൽ തുടങ്ങിയത് എന്തിന് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രം..! കോട്ടയം നഗരത്തെ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിലാക്കാൻ. തിരക്കേറിയ എംസി റോഡിനെ മണിക്കൂറുകളോളമാണ് ലുലുമാൾ കുരുക്കിലാക്കുന്നത്.

തുടക്കത്തിൽ ഉണ്ടായിരുന്ന ഗതാഗത കുരുക്കിന് കുറവുണ്ടായെങ്കിലും അവധി ദിവസങ്ങളിൽ ഇപ്പോഴും രൂക്ഷമായ ഗതാഗത കുരുക്കാണ്.

ഗതാഗതക്കുരുക്കിന് ശാശ്വതമായ പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് കോട്ടയം ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, നഗരസഭാ സെക്രട്ടറി, നാഷണൽ ഹൈവേ അതോറിറ്റി, ലുലുമാൾ അധികൃതർ എന്നിവരെ എതിർകക്ഷികളാക്കി തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാർ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് പരാതി നൽകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലുലുമാളിന് മുൻപിലെ ട്രാഫിക് കുരുക്കഴിക്കാൻ സ്വീകരിച്ച നടപടികൾ  ആഗസ്റ്റ് 25ന് ഹാജരായി വ്യക്തമാക്കാൻ ആവശ്യപ്പെട്ട്  ചിങ്ങവനം എസ് എച്ച് ഒ യ്ക്ക് നോട്ടീസ് നൽകാനും ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ പ്രവീൺകുമാർ നിർദ്ദേശിച്ചു.

നഗരമധ്യത്തിൽ അപകടാവസ്ഥയിൽ നിൽക്കുന്ന ആകാശപാത പൊളിച്ചു മാറ്റുകയോ ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ പണിതീർത്ത് തുറന്ന് കൊടുക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുള്ളതും ശ്രീകുമാറാണ്