
വൈക്കം വെച്ചൂരിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരനായ നാടൻപാട്ട് കലാകാരന് ദാരുണാന്ത്യം; അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു
വൈക്കം: വൈക്കം വെച്ചൂരിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം.
പുന്നത്തറ സാബുവിൻ്റെ മകൻ സുധീഷ് (29)ആണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇന്നു വൈകുന്നേരം 4.45ന് വെച്ചൂർ ചേരകുളങ്ങര ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം.
ചേർത്തലയിൽ നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് അംബികാ മാർക്കറ്റ് ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റവർ താലൂക്ക് ആശുപത്രിയിലും ചിലർ ചേർത്തലയിലെ ആശുപത്രിയിലും ചികിത്സ തേടി. മരിച്ച യുവാവ് നാടൻപാട്ട് കലാകാരനാണ്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
Third Eye News Live
0