
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരിക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്ക്; കുട്ടിയുടെ തലയിലും കണ്ണിലും കയ്യിലും വയറിലും കടിച്ചു; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടി
കുട്ടനാട്: കാവാലത്ത് തെരുവ് നായയുടെ ആക്രമണത്തിൽ കുട്ടിയ്ക്ക് പരിക്ക്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസ്സുള്ള കുട്ടിയ്ക്കാണ് തെരുവു നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
പതിനൊന്നാം വാർഡ് ചെന്നാട്ട് വീട്ടിൽ പ്രദീപിന്റെ മകൻ തേജസിനാണ് നായയുടെ കടിയേറ്റത്. കുട്ടിയുടെ തലയിലും കണ്ണിലും കയ്യിലും വയറിലും കടിച്ചു.
കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ഈ കുട്ടിയെ കടിക്കുന്നതിനു മുൻപ് മറ്റൊരു പെൺകുട്ടിയെയും റോഡിൽ വെച്ച് പട്ടി കടിക്കാൻ ശ്രമിച്ചിരുന്നു. കുട്ടിയുടെ വസ്ത്രം കടിച്ചു വലിച്ചുകീറി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാവാലം ഭാഗത്ത് തെരുവ് നായയുടെ ശല്യം രൂക്ഷമാണ്. റോഡ് വശങ്ങളിൽ നായ്ക്കൾ അലഞ്ഞുതിരിഞ്ഞ് നടക്കുകയാണെന്ന് പരാതി ഉയരുന്നു.
Third Eye News Live
0