
തണ്ടും ഇലകളും ഒരുപോലെ ഗുണപ്രദം; ഇനി മുഖക്കുരു അകറ്റാൻ തുളസിയില ഉപയോഗിക്കാം
കോട്ടയം: ആരാധനയ്ക്കു മാത്രമല്ല ആയുവേദപ്രകാരം ധാരാളം ഔഷധ ഗുണങ്ങളുള്ള ചെടിയാണ് തുളസി. അതിൻ്റെ തണ്ടും ഇലകളും ഒരുപോലെ ഗുണപ്രദമാണ്.
വീട്ടില്‍ തുളസി വളർത്താൻ വളരെ എളുപ്പമാണ്. അവ ആരോഗ്യത്തിനും സൗന്ദര്യ പരിചരണത്തിനും നിങ്ങളെ ഏറെ സഹായിക്കും. തുളസിയില ഉപയോഗിച്ച് വ്യത്യസ്ത തരത്തിലുള്ള ഫെയ്സമാസ്ക്കുകള്‍ തയ്യാറാക്കാം. അവ മുഖക്കുരു പെട്ടെന്ന് അകറ്റാൻ നിങ്ങളെ സഹായിക്കും.
തുളസി തൈര്
ഒരു ടേബിള്‍സ്പൂണ്‍ തുളസിയില പൊടിച്ചതിലേയ്ക്ക് ഒരു ടേബിള്‍സ്പൂണ്‍ തൈര് ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം. തൈര് ചർമ്മം എക്സ്ഫോളിയേറ്റ് ചെയ്യുന്നതിനു സഹായിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുളസി തേൻ
ഒരു ടേബിള്‍സ്പൂണ്‍ തുളസിയില പൊടിച്ചതിലേയ്ക്ക് ഒരു ടേബിള്‍സ്പൂണ്‍ തേൻ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയാം. തേൻ നാച്യുറല്‍ ഹ്യുമിക്റ്റൻ്റാണ്.
തുളസി കറ്റാർവാഴ ജെല്‍
ഒരു ടേബിള്‍സ്പൂണ്‍ തുളസിയില പൊടിച്ചതിലേയ്ക്ക് ഒരു ടേബിള്‍സ്പൂണ്‍ കറ്റാർവാഴ ജെല്‍ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയാം. കറ്റാർവാഴയ്ക്ക് ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതയുണ്ട്.
തുളസിയില ഉണക്കി പൊടിച്ച് സൂക്ഷിക്കാവുന്നതാണ് | ചിത്രം: ഫ്രീപിക്
തുളസി നാരങ്ങ
ഒരു ടേബിള്‍സ്പൂണ്‍ തുളസിയില പൊടിച്ചതിലേയ്ക്ക് ഒരു ടേബിള്‍സ്പൂണ്‍ നാരങ്ങ നീര് ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം.
തുളസി ടോണർ
ഒരു കപ്പ് വെള്ളം തിളപ്പിക്കം. അതിലേയ്ക്ക് ഒരു പിടി തുളസിയില ചേർത്തു തിളപ്പിക്കാം. അത് തണുത്തതിനു ശേഷം അരിച്ച് വെള്ളമെടുക്കാം. ഇത് മുഖം കഴുകാൻ ഉപയോഗിക്കാം.