
കേന്ദ്ര വന്യജീവി സംരക്ഷണ നിയമം മലയോര കർഷകരുടെ മരണവാറണ്ടായി മാറി, കേരളത്തിലെ കർഷകർ അഭിമുഖീകരിച്ച എല്ലാ പ്രതിസന്ധികളിലും കർഷകർക്കൊപ്പം ഉറച്ചുനിന്നത് കേരള കോൺഗ്രസ് എം മാത്രമാണെന്നും ചീഫ് വിപ്പ് ഡോ എൻ ജയരാജ്
കൂട്ടിക്കൽ: കേരളത്തിലെ കർഷകർ അഭിമുഖീകരിച്ച എല്ലാ പ്രതിസന്ധികളിലും കർഷകർക്കൊപ്പം ഉറച്ചുനിന്നത് കേരള കോൺഗ്രസ് എം മാത്രമാണെന്ന് ഗവ. ചീഫ് ഡോ. എൻ ജയരാജ്. മലയോര കർഷകരുടെ നിരവധിയായ ഭൂപ്രശ്നങ്ങളിൽ ഉറച്ച നിലപാടെടുത്ത് അവ പരിഹരിക്കുന്നതിന് രാഷ്ട്രീയ ലാഭമൊന്നും പ്രതീക്ഷിക്കാതെ പരിശ്രമിച്ച പാർട്ടിയാണ് കേരള കോൺഗ്രസ് എം.
1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഇന്ന് മലയോര കർഷകരുടെ മരണവാറണ്ടായി മാറിയിരിക്കുന്നു. മലയോര കർഷക ഗ്രാമങ്ങളിൽ മരണ ഭീതിയോടെയല്ലാതെ ഒരു നിമിഷം ജീവിക്കുവാൻ മനുഷ്യർക്ക് കഴിയുന്നില്ല. അത്രയ്ക്ക് രൂക്ഷമാണ് ജനവാസ മേഖലകളിൽ അനുഭവപ്പെടുന്ന വന്യജീവി ആക്രമണങ്ങൾ. മനുഷ്യർക്ക് യാതൊരു സുരക്ഷയും ഇല്ലാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്.
മനുഷ്യ സുരക്ഷയ്ക്ക് നടപടി സ്വീകരിക്കുവാൻ ഭരണകൂട സംവിധാനങ്ങൾക്ക് ഈ നിയമത്തിലെ ചട്ടങ്ങൾ മൂലം കഴിയുന്നില്ല. ഈ കേന്ദ്ര നിയമം കാലോചിതമായി പരിഷ്കരിച്ചില്ലെങ്കിൽ അതീവ ഗുരുതരമായ സാമൂഹിക വിഷയമായി ഇത് മാറുമെന്നും ഡോ. എൻ.ജയരാജ് ചൂണ്ടിക്കാട്ടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ കേരള കോൺഗ്രസ് എംഎൽഎമാർ നടത്തുന്ന ധർണ്ണയുടെ ഉദ്ദേശലക്ഷ്യങ്ങൾ വിശദീകരിച്ച് പാർട്ടി കോട്ടയത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ യാത്രയുടെ രണ്ടാം ദിവസത്തെ പര്യടനം കൂട്ടിക്കലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഡ്വ സാജൻ കുന്നത്തിന്റെ അധ്യക്ഷതയിൽ സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ, ജാഥാ ക്യാപ്റ്റൻ പ്രൊഫ.ലോപ്പസ് മാത്യു, ജോർജുകുട്ടി ആഗസ്തി, ബേബി ഉഴുത്തുവാൽ, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, സിറിയക് ചാഴിക്കാടൻ, വിജി എം തോമസ്, ബിജോയ് ജോസ് മുണ്ടുപാലം, ജോസ് പുത്തൻകാല, കെ ജെ തോമസ്, ആബേഷ് അലോഷ്യസ്, സക്കറിയ ഡൊമിനിക്, തോമസ് മാണി, ഉമേഷ് ആൻഡ്രൂസ്, ചാർലി കോശി, ബിനോ ചാലക്കുഴി, സോജൻ ആലക്കുളം, സാജൻ തൊടുക, നിർമ്മല ജിമ്മി, സോണി തെക്കേൽ, രാജേഷ് വാളിപ്ലാക്കൽ, സണ്ണിക്കുട്ടി അഴകംപ്രായിൽ, ശ്രീകാന്ത് എസ് നായർ, മോളി വാഴപ്പനാടി, ബിൻസി മാനുവൽ, ഷീലാമ്മ ഡൊമിനിക് എന്നിവർ പ്രസംഗിച്ചു.