video
play-sharp-fill

കിണറ്റിൽവീണ് മരിച്ചതെന്ന് കരുതിയ യുവാവിന്റെ ഷർട്ട് വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തി

കിണറ്റിൽവീണ് മരിച്ചതെന്ന് കരുതിയ യുവാവിന്റെ ഷർട്ട് വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തി

Spread the love

സ്വന്തംലേഖിക

തിരുവനന്തപുരം : കിണറ്റിൽവീണ് മരിച്ച യുവാവിന്റെ ഷർട്ട് ദിവസങ്ങൾക്കകം വീടിന് സമീപത്തെ ആളൊഴ്ഞ്ഞ പറമ്പിൽ നിന്നും കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.വെള്ളാണിക്കൽ പത്തേക്കർ രാജേഷ് ഭവനിൽ രാജേഷി(35)നെ ശനിയാഴ്ചയാണ് വീട്ടിൽ നിന്നും അകലെയുള്ള ആളൊഴിഞ്ഞ പറമ്പിന്റെ സമീപത്തെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.എന്നാൽ രാജേഷ് ധരിച്ചിരുന്ന ഷർട്ട്കഴിഞ്ഞ ദിവസം വീടിനു സമീപത്തെ മരച്ചുവട്ടിൽ പ്രത്യക്ഷപ്പെട്ടു. മൃതദേഹം കിണറ്റിൽനിന്ന് എടുത്തപ്പോൾ അടിവസ്ത്രം മാത്രമാണുണ്ടായിരുന്നത്. കിണറ്റിൽ നിന്നും വസ്ത്രങ്ങൾ കണ്ടെത്താനുമായില്ല. അപ്പോൾ ധരിച്ചിരുന്നതെന്ന് കരുതുന്ന ഷർട്ടാണ് ഇന്നലെ രാവിലെ രാജേഷിനെ സംസ്‌കരിച്ചതിനു എതിർവശത്തുള്ള പൊതു വഴിക്കു സമീപത്തെ മരച്ചുവട്ടിൽ കണ്ടെത്തിയത്.കഴിഞ്ഞ വെള്ളിയാഴ്ച മുതൽ രാജേഷിനെ കാണാനില്ലായിരുന്നു. പിന്നീട് മൃതദേഹം കണ്ടെത്തി ഏതാനും ദിവസങ്ങൾക്കുശേഷം ധരിച്ച ഷർട്ട് പ്രത്യക്ഷപ്പെട്ടതോടെ, രാജേഷിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. വെഞ്ഞാറന്മൂട് പോലീസ് അന്വേഷണം നടത്തുകയാണ്.